എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ട്രേലിയന്‍ ചെറുത്തു നില്‍പ്പില്‍ ഇന്ത്യയ്ക്ക് വിജയം കിട്ടാക്കനി; റാഞ്ചി ടെസ്റ്റ് സമനിലയില്‍
എഡിറ്റര്‍
Monday 20th March 2017 5:25pm

റാഞ്ചി: സംഭവബഹുലമായ റാഞ്ചി ടെസ്റ്റില്‍ സ്റ്റെമ്പെടുക്കുമ്പോള്‍ മത്സരം സമനിലയില്‍. ഷോണ്‍ മാര്‍ഷും ഹാന്‍കോമ്പും ചേര്‍ന്നു നടത്തിയ ചെറുത്തു നില്‍പ്പാണ് ഇന്ത്യയ്ക്ക് വിജയം നഷ്ടമാക്കിയത്. കളി അവസാനിക്കുമ്പോള്‍ ഓസീസ് സ്‌കോര്‍ ആറു വിക്കറ്റിന് 204 റണ്‍സെന്ന നിലയിലായിരുന്നു.

നാലിന് 63 എന്ന നിലയില്‍ തകര്‍ച്ചയിലേക്ക് പോയ ഓസ്‌ട്രേലിയയെ അര്‍ധ സെഞ്ച്വറിയുമായി മാര്‍ഷും ഹാന്‍കോമ്പും ചേര്‍ന്ന് കളിയിലേക്ക് തിരിച്ചുകൊണ്ടു വരുകയായിരുന്നു. ഹാന്‍ കോമ്പ് 200 പന്തുകളില്‍ നിന്ന് ഏഴ് ബൗണ്ടറിയോടെ 72 റണ്‍സെടുത്തു. മാര്‍ഷ് 197 പന്തില്‍ നിന്നും ഏഴ് ബൗണ്ടറി അടക്കം 53 റണ്‍സെടുത്ത് പുറത്തായി.

മാക്‌സ് വെല്‍ (2) സ്മിത്ത് (21), റിന്‍ഷായും (15) എന്നിങ്ങനെയാണ് ഇന്ന് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോര്‍. 14 റണ്‍സുമായി വാര്‍ണറും രണ്ട് റണ്‍സുമായി നഥാന്‍ ലിയോണും കഴിഞ്ഞ ദിവസം പുറത്തായിരുന്നു.

ഇന്ത്യയ്ക്കായി ജഡേജ നാല് വിക്കറ്റ് വീഴ്ത്തി. 44 ഓവറില്‍ 54 റണ്‍സ് വഴങ്ങിയാണ് ജഡേജ നാല് വിക്കറ്റ് വീഴ്ത്തിയത്. അശ്വിനും ഇശാന്ത് ശര്‍മ്മയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


Also Read; ‘ഞാന്‍ സംസാരിക്കുന്നു’ എന്ന തരത്തില്‍ വന്ന ആര്‍ട്ടിക്കിള്‍ എന്റെ സംഭാഷണമല്ല: ചില മാധ്യമങ്ങള്‍ക്കെതിരെ വിനായകന്‍


ഇതോടെ പരമ്പരയില്‍ വിജയം സ്വന്തമാക്കാന്‍ രണ്ട് ടീമുകള്‍ക്കും അടുത്ത മത്സരത്തില്‍ ജയിച്ചേ മതിയാകൂ എന്ന സാഹചര്യമാണ്. നേരത്തെ ചേതശ്വര്‍ പൂജാര നടത്തിയ റെക്കോര്‍ഡ് പ്രകടനാണ് ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പൂജാര ഡബ്ബിള്‍ സെഞ്ച്വറി നേടിയിരുന്നു. 527 പന്തില്‍ നിന്നുമായിരുന്നു പൂജാരയുടെ റെക്കോര്‍ഡ് ഡബ്ബിള്‍ പിറന്നത്.

Advertisement