എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യക്കു മുന്നില്‍ വൈറ്റ് വാഷിനിരയായി ഓസീസിന് മടക്കം
എഡിറ്റര്‍
Sunday 24th March 2013 4:09pm

 

ഓസ്‌ട്രേലിയക്കെതിരായ നാലമത്തെ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം. പരമ്പര മുഴുവന്‍ തൂത്തുവാരിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. സ്‌കോര്‍ നില 4-0. ടെസ്റ്റില്‍ ആദ്യമായാണ് ഇന്ത്യ പരമ്പര മുഴുവന്‍ സ്വന്തമാക്കുന്നത്.

Ads By Google

ഇതോടെ ക്രിക്കറ്റ് ലോകത്തെമുടിചൂടാമന്നരായ ഓസ്‌ട്രേലിയയുടെ ക്രിക്കറ്റ് കരിയറില്‍ കറുത്തപാടുകള്‍ വീഴുന്നതാണ് കണ്ടത്. നാലാമത്തെ തവണയാണ് ഓസ്‌ട്രേലിയ വൈറ്റ് വാഷിനിരയായത്. ഇത് നാല്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്.

ആവശ്യമായ സ്പിന്നര്‍മാരില്ലാത്തതും ഓസീസിന് തലവേദനയായി മാറി.

വെറും അഞ്ച് സ്പിന്നര്‍മാരുമായാണ് ഇവര്‍ ഇന്ത്യക്കെതിരെയുള്ള മത്സരത്തിനിറങ്ങിയത്. 1983 ല്‍ പാക്കിസ്ഥാനില്‍ നിന്നാണ് ഓസീസിന് വൈറ്റ് വാഷ് നേരിടേണ്ടി വന്നത്.

ഇന്ത്യയുടെ പൂജാരയാണ് ടീമിനെ വിജയത്തിലെത്തിച്ചത്. രവീന്ദ്ര ജഡേജ മാന്‍ ഓഫ് ദ മാച്ച്, രവിചന്ദ്രന്‍ ആശ്വിന്‍ മാന്‍ ഓഫ് ദ സീരിസ് ആയും തെരെഞ്ഞെടുത്തിരിക്കുന്നു. സുനില്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി ടീമിനു വേണ്ടി ഏറ്റുവാങ്ങി.

Advertisement