ഇന്ത്യന്‍ സന്ദര്‍ശനത്തിന് ആംഗലെ മെര്‍ക്കല്‍;ജര്‍മനിയുമായി സുപ്രധാന കരാറുകള്‍ ഒപ്പിടാന്‍ സാധ്യത
India
ഇന്ത്യന്‍ സന്ദര്‍ശനത്തിന് ആംഗലെ മെര്‍ക്കല്‍;ജര്‍മനിയുമായി സുപ്രധാന കരാറുകള്‍ ഒപ്പിടാന്‍ സാധ്യത
ന്യൂസ് ഡെസ്‌ക്
Thursday, 31st October 2019, 1:02 am

ന്യൂദല്‍ഹി:ത്രിദിന സന്ദര്‍ശനത്തിനായി ജര്‍മന്‍ ചാന്‍സലര്‍ ആംഗലെ മെര്‍ക്കല്‍ ഇന്ത്യയിലേക്ക്. വ്യാഴാഴ്ച ന്യൂദല്‍ഹിയിലെത്തുന്ന മെര്‍ക്കല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കരാറുണ്ടാന്‍ സാധ്യതയുള്ളതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതോടൊപ്പം വ്യാപാരം, നിക്ഷേപം, രാജ്യ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ കരാറുണ്ടാകാന്‍ സാധ്യതയുണ്ട്.

ഇത്തവണത്തെ കൂടിക്കാഴ്ചയില്‍ സാമ്പത്തിക, വ്യാപാര മേഖലകള്‍ക്കും, ഡിജിറ്റല്‍ സഹകരണത്തിനും കാലാവസ്ഥാ സംരക്ഷണത്തിനും ഊന്നല്‍ നല്‍കുമെന്ന് ബെര്‍ലിനിലുള്ള ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യയുടെ യൂറോപ്പില്‍ നിന്നുള്ള  ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് ജര്‍മനി. 1700 ജര്‍മന്‍ കമ്പനികളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.