സമ്പന്നരായ വരേണ്യവര്‍ഗമുള്ള ലോകത്തെ ഏറ്റവും അസമത്വവുമുള്ള ദരിദ്ര്യ രാജ്യമായി ഇന്ത്യ; റിപ്പോര്‍ട്ട്
national news
സമ്പന്നരായ വരേണ്യവര്‍ഗമുള്ള ലോകത്തെ ഏറ്റവും അസമത്വവുമുള്ള ദരിദ്ര്യ രാജ്യമായി ഇന്ത്യ; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th December 2021, 10:18 am

ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്ന് 2022ലെ ലോക അസമത്വ റിപ്പോര്‍ട്ട്.

ദരിദ്രവും വളരെ അസമത്വവുമുള്ള രാജ്യമായാണ് റിപ്പോര്‍ട്ടില്‍ ഇന്ത്യയെ രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ മൊത്തം ദേശീയവരുമാനത്തിന്റെ അഞ്ചിലൊന്നും കെവശം വെച്ചിരിക്കുന്നത് ഒരുശതമാനം പേരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയില്‍ മുകള്‍ തട്ടിലുള്ള 10% പേര്‍ 20 ഇരട്ടിയിലധികം അധികവരുമാനം(,166,520) നേടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക അസമത്വ ലാബ് കോ ഡയരക്ടര്‍ ലൂക്കാസ് ചാന്‍സലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

‘മുകള്‍ത്തട്ടിലുള്ള 10% ഉം 1% ഉം യഥാക്രമം മൊത്തം ദേശീയ വരുമാനത്തിന്റെ 57% ഉം 22% ഉം കൈവശം വയ്ക്കുമ്പോള്‍, താഴെയുള്ള 50 ശതമാനത്തിന്റെ കയ്യിലുള്ളത് 13ശതമാനമായി ആയി കുറഞ്ഞെന്നുംം റിപ്പോര്‍ട്ടില്‍ പറയുന്നു.

സമ്പന്നരായ വരേണ്യവര്‍ഗമുള്ള ദരിദ്രവും വളരെ അസമത്വവുമുള്ള രാജ്യമായി ഇന്ത്യ വേറിട്ടുനില്‍ക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്.

രാജ്യത്ത് ലിംഗ അസമത്വവും രാജ്യത്ത് വളരെ ഉയര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: India among most unequal nations; top 1% of population holds 22% of national income: report