ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Karnata Election
ബി.ജെ.പിയിലേക്ക് പോയ സ്വതന്ത്രന്‍ കോണ്‍ഗ്രസിലേക്ക്; രണ്ടാം സ്വതന്ത്രന്‍ ബി.ജെ.പിയിലേക്കെന്ന് സൂചന
ന്യൂസ് ഡെസ്‌ക്
Wednesday 16th May 2018 5:58pm

ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം തുടരുന്നു. രാവിലെ യെദ്യൂരപ്പയെ കണ്ട് ചര്‍ച്ച നടത്തിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആര്‍. ശങ്കര്‍ കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചു. രണ്ടാമത്തെ സ്വതന്ത്രനായ നാഗേഷ് അതേസമയം ബി.ജെ.പിക്ക് അനുകൂലമായി നിലപാടെടുത്തതായാണ് സൂചന.

സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച ആര്‍.ശങ്കര്‍ ഇന്ന് രാവിലെ ബി.ജെ.പി നേതാവ് യെദ്യൂരപ്പയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ വൈകിട്ട് കോണ്‍ഗ്രസിന് പിന്തുണ അറിയിച്ച് രംഗത്ത് വരികയായിരുന്നു. മുംബൈ കര്‍ണാടക മേഖലയിലെ ഹവേരി ജില്ലയിലെ റാണെബെന്നൂര്‍ സീറ്റില്‍ നിന്നാണ് ശങ്കര്‍ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കൃഷ്ണപ്പ ഭീമപ്പ കോളിവാദായിരുന്നു ശങ്കറിന്റെ പ്രധാന എതിരാളി.

കര്‍ണാടക നിയമസഭയിലെ 222 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 103 ഇടത്ത് ബി.ജെ.പിയും 78 ഇടത്ത് കോണ്‍ഗ്രസും 37 ഇടത്ത് ജെ.ഡി.എസും ജയിച്ചപ്പോള്‍ മൂന്നുപേരാണ് മറ്റുപാര്‍ട്ടികളില്‍ നിന്ന് മത്സരിച്ച് ജയിച്ചത്. മറ്റൊരു സ്വതന്ത്രനായ നാഗേഷ് ബി.ജെ.പിയെ പിന്തുണയ്ക്കുമെന്നാണ് സൂചന.

അതേസമയം, സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ജെ.ഡി.എസ് നേതാവ് കുമാരസ്വാമി ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എമാരും രാജ്ഭവനിലേക്ക് പുറപ്പെട്ടു. ഗവര്‍ണറെ കാണാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ രാജ്ഭവനിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. നിലവില്‍ 117 എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യത്തിന്റെ അവകാശവാദം.

Advertisement