സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Cricket
അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംങ് തകര്‍ച്ച; കോഹ്‌ലിയും പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
5 days ago
Thursday 6th December 2018 7:39am

അഡ്‌ലെയ്ഡ്: അഡ്ലെയ്ഡ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 49 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല വിക്കറ്റ് നഷ്ടമായി. വിജയം ലക്ഷ്യമിട്ടിറങ്ങിയ ടോസ് നേടി ബാറ്റിംങ് തെരഞ്ഞെടുക്കുകയായിരുന്നു.

രണ്ട് റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ രാഹുലിനെ രണ്ടാം ഓവറിലെ അവസാന പന്തില്‍ പേസര്‍ ജോഷ് ഹെയ്സല്‍വുഡ് ഫിഞ്ചിന്റെ കൈകളിലെത്തിച്ചാണ് പുറത്താക്കിയത്. സഹ ഓപ്പണര്‍ വിജയി 11 റണ്‍സെടുക്കുന്നതിനിടെ ഏഴാം ഓവറില്‍ സ്റ്റാര്‍ക്കിന് കീഴടങ്ങുകയായിരുന്നു.

നാലാമനായെത്തിയ നായകന്‍ വിരാട് കോലിക്കും ഇന്ത്യന്‍ പ്രതീക്ഷ കാക്കാനായില്ല. നിലയുറപ്പിക്കും മുന്‍പ് മൂന്ന് റണ്‍സില്‍ നില്‍ക്കേ കോലിയെ കമ്മിണ്‍സാണ് പുറത്താക്കിയത്. തന്റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഖവാജയുടെ പറക്കും ക്യാച്ചിലാണ് കമ്മിണ്‍സ് കോഹ്‌ലിയെ പറഞ്ഞയച്ചത്.

57 പന്തില്‍ 11 റണ്‍സുമായി പുജാരയും 23 പന്തില്‍ 15 റണ്‍സുമായി രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍. 26 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 56 എന്ന നിലയിലാണ്.

ഇന്ത്യന്‍ ടീം, കെ.എല്‍ രാഹുല്‍, മുരളി വിജയി, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, റിഷഭ് പന്ത്, രവിചന്ദ്ര അശ്വിന്‍, ജസ്പ്രീത് ബൂംമ്ര, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി.

Advertisement