എഡിറ്റര്‍
എഡിറ്റര്‍
കൊല്‍ക്കത്തയില്‍ മഴ കളിക്കുന്നു; ടോസ് വൈകുന്നു
എഡിറ്റര്‍
Thursday 16th November 2017 11:12am


കൊല്‍ക്കത്ത: ഇന്ത്യ- ശ്രീലങ്ക ഒന്നാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം മഴ കൡക്കുന്നു. മഴമൂലം പതിനൊന്ന് മണിയായിട്ടും ഇതുവരെ ടോസിങ് നടന്നിട്ടില്ല. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിനാണ് ഈഡന്‍ ഗാര്‍ഡന്‍സ് വേദിയാകുന്നത്.


Also Read: കശ്മീരില്‍ തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് മോദി സര്‍ക്കാറിന്റെ കെടുകാര്യസ്ഥത: വിമര്‍ശനവുമായി ശിവസേന


ഇന്നലെ പെയ്ത മഴമൂലം രാവിലെയും ഗ്രൗണ്ടില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. കാലത്ത് മുതല്‍ തന്നെ ഗ്രൗണ്ടിലെ വെളളം ഒഴിവാക്കന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെ വീണ്ടും മഴ വില്ലനാവുകയായിരുന്നു.

പിച്ചിലെ കവര്‍ നീക്കിയതിനു പിന്നാലെ ഒന്‍പതേ മുക്കാലോടെയാണ് വീണ്ടും മഴ പെയ്തത്. കഴിഞ്ഞ ലങ്കന്‍ പര്യടനത്തിലെ മികച്ച പ്രകടനം തുടരാമെന്ന ശുഭപ്രതീക്ഷയിലാണ് വിരാടും സംഘവും. സ്വന്തം മണ്ണിലേറ്റ തോല്‍വിയ്ക്ക് കണക്കു തീര്‍ക്കാനും ഇന്ത്യന്‍ മണ്ണില്‍ ആദ്യ ജയം സ്വന്തമാക്കാനുമാണ് ലങ്കന്‍ താരങ്ങളുടെ ശ്രമം.

പരിചയസമ്പത്താണ് ലങ്ക നേരിടുന്ന പ്രധാന പ്രശ്നം. രംഗന ഹെരാത്ത്, ഏഞ്ചലോ മാത്യൂസ് എന്നിവര്‍ മാത്രമാണ് ടീമിലെ പരിചയസമ്പന്നര്‍. ബാക്കിയുള്ളതാരങ്ങളാരും ഇന്ത്യന്‍ മണ്ണില്‍ കളിച്ച് പരിചയമില്ലാത്തവരാണ്.
ഇന്ത്യന്‍മണ്ണില്‍ 16 ടെസ്റ്റ് കളിച്ച ലങ്കയ്ക്ക് ഇതുവരെ ഒരു ജയം നേടാനായിട്ടില്ല. ഇതിഹാസതാരങ്ങളായ സനത് ജയസൂര്യയും സംഗക്കാരയും ഇത് വലിയ നഷ്ടബോധമാണെന്ന് തുറന്നുപറഞ്ഞിട്ടുമുണ്ട്.

ഇന്ത്യന്ത്യയില്‍ ഒരു ടെസ്റ്റ് പോലും ജയിക്കാനാകാത്തത് കരിയറിലെ ഏറ്റവും വലിയ നഷ്ടമെന്നായിരുന്നു അടുത്തിടെ നടന്ന വിടവാങ്ങല്‍ പ്രസംഗത്തില്‍ കുമാര്‍ സംഗക്കാര പറഞ്ഞത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മികവിലെ അന്തരം റാങ്കിംഗില്‍ തന്നെ പ്രകടമാണ്.


Dont Miss: പടയൊരുക്കം പാലക്കാട്ടെത്തിയപ്പോള്‍ 400 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍


ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങിലെ ആദ്യ പത്തില്‍ നാല് ഇന്ത്യക്കാരുള്ളപ്പോള്‍ പതിനേഴാം സ്ഥാനത്തുള്ള ദിമുത് കരുണരത്നയാണ് ലങ്കന്‍ താരങ്ങളില്‍ മുന്നില്‍. മൂന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ ഇടംപിടിച്ച ബോളിങ്ങിലെ ആദ്യ 20 റാങ്കിനുള്ളില്‍ ഒരു ശ്രീലങ്കന്‍ താരവുമില്ല.

ഇന്ത്യന്‍ സ്പിന്നര്‍ അശ്വിനു എട്ടു വിക്കറ്റ് കൂടെ നേടിയാല്‍ 300 വിക്കറ്റ് തികയ്ക്കാമെന്നതാണ് ഈ പരമ്പര ഉറ്റുനോക്കുന്ന പ്രധാന സംഭവം.

Advertisement