ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
കേന്ദ്രസര്‍ക്കാര്‍ വിമര്‍ശകരായ ദി ക്വിന്റിന്റെ സ്ഥാപകന്റെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
ന്യൂസ് ഡെസ്‌ക്
Thursday 11th October 2018 2:04pm

ന്യൂദല്‍ഹി: മാധ്യമഭീമന്‍ രാഘവ് ബാഹ്‌ലിന്റെ നോയിഡയിലെ വസതിയിലും ഓഫീസിലും ആദായനികുതി വകുപ്പിന്റെ പരിശോധന. നികുതി വെട്ടിപ്പ് ആരോപിച്ചാണ് പരിശോധന. നിലവില്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിനാവശ്യമായ തെളിവുകളും രേഖകളും ശേഖരിക്കാനായിരുന്നു പരിശോധന എന്ന് പി.ടി.ഐ റിപ്പാര്‍ട്ട് ചെയ്തു.

ക്വിന്റിലിയോണ്‍ മീഡിയ സ്ഥാപനത്തിന്റെ ഉടമയായ ബാഹ്ലി ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമം ദി ക്വിന്റ്, ടെലവിഷന്‍ വാര്‍ത്താമാധ്യമം നെറ്റ്വര്‍ക്ക് 18 എന്നിവയുടെ സ്ഥാപകന്‍ കൂടിയാണ്. ക്വിന്റിലിയോണ്‍ നിക്ഷേപം നടത്തുന്ന ദി ന്യൂസ് മിനുട്ടിന്റെ ബാംഗ്ളൂരിലെ ഓഫീസിലും ആദായ നികുതിവകുപ്പ് സന്ദര്‍ശിച്ചു.


Read Also : സ്ത്രീകള്‍ക്ക് തുല്യത നല്‍കരുതെന്ന് പറഞ്ഞവര്‍ക്കൊപ്പമായിരുന്നു അച്ഛനെന്നോര്‍ത്ത് നാളെ മക്കള്‍ക്ക് തലതാഴ്‌ത്തേണ്ടിവരരുത്; കോണ്‍ഗ്രസില്‍ നിന്ന് രാജി


 

ദല്‍ഹിയിലെ എ.എ.പി ഗതാഗത മന്ത്രി കൈലാഷ് ഗാലോട്ടിന്റെ വസതിയിലും കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഈ പരിശോധന രാഷ്ട്രീയപ്രേരിതമാണെന്ന് അരവിന്ദ് കെജരിവാള്‍ തിരിച്ചടിച്ചിരുന്നു.

എന്‍.ഡി.ടി.വി സ്ഥാപകന്‍ പ്രണോയ് റോയുടെ വസതിയില്‍ കഴിഞ്ഞവര്‍ഷം നടത്തിയ സമാനപരിശോധന ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തങ്ങള്‍ക്കെതിരെയുയരുന്ന എതിര്‍ശബ്ദങ്ങളെ ആദായനികുതി വകുപ്പിനെക്കൂട്ടു പിടിച്ച് കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്ന് സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കുറ്റപ്പെടുത്തിയിരുന്നു

Advertisement