എഡിറ്റര്‍
എഡിറ്റര്‍
അഴഗിരി ഇല്ലാതെ ഡി.എം.കെ നേതൃയോഗം
എഡിറ്റര്‍
Monday 25th March 2013 12:53pm

ചെന്നൈ: അഴഗിരിയില്ലാതെ ഡി.എം.കെയുടെ നേതൃയോഗം ചെന്നൈയില്‍ ആരംഭിച്ചു. യു.പി.എക്കുള്ള പിന്തുണ പിന്‍വലിച്ചതിന് ശേഷമുള്ള പാര്‍ട്ടിയുടെ ആദ്യ നേതൃയോഗമാണ് നടക്കുന്നത്. ഇതില്‍ നിന്നാണ് അഴഗിരി വിട്ട് നില്‍ക്കുന്നത്.

Ads By Google

ശ്രീലങ്കന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണ പിന്‍വലിച്ചത് താനുമായി കൂടിയാലോചിക്കാതെയാണെന്ന് അഴഗിരി നേരത്തേ ആരോപിച്ചിരുന്നു. പിതാവും ഡി.എം.കെ നേതാവുമായ കരുണാനിധിയെ തന്റെ അതൃപ്തി അഴഗിരി അറിയിക്കുകയും ചെയ്തിരുന്നു. ഇതേ കാരണത്താലാണ് യോഗത്തില്‍ അഴഗിരി പങ്കെടുക്കാത്തതെന്നാണ് സംസാരം.

നേതൃയോഗത്തില്‍ പങ്കെടുക്കാതെ അഴഗിരി തന്റെ മണ്ഡലമായ മധുരയിലേക്ക് തിരിച്ചതായാണ് റിപ്പോര്‍ട്ട്.

അതേസമയം, ഇന്ന് ചേരാനിരിക്കുന്ന യോഗത്തില്‍ ശ്രീലങ്കന്‍ വിഷയത്തില്‍ ശക്തമായ നിലപാടെടുക്കാത്ത കേന്ദ്ര സര്‍ക്കാറിനെതിരെ പ്രമേയം വരുമെന്നാണ് അറിയുന്നത്. തിടുക്കപ്പെട്ട് യു.പി.എ വിടാനുള്ള തീരുമാനം എടുത്തതിനെതിരെ അഴഗിരി വിഭാഗം യോഗത്തില്‍ വിമര്‍ശനമുന്നയിക്കുമെന്നും അറിയുന്നു.

യു.എന്നില്‍ ശ്രീലങ്കയ്‌ക്കെതിരെ അമേരിക്ക കൊണ്ടുവന്ന പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിക്കണമെന്ന് ഡി.എം.കെ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യ ഭേദഗതി നിര്‍ദേശിച്ചിരുന്നില്ല.

അഴഗിരിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ വേണ്ടി സ്റ്റാലിന്‍ നടത്തിയ നീക്കമാണ് യു.പി.എയില്‍ നിന്നുള്ള പിന്മാറ്റമെന്നാണ് അഴഗിരി വിഭാഗത്തിന്റെ ആരോപണം. ഇതും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Advertisement