എഡിറ്റര്‍
എഡിറ്റര്‍
ഇന്‍ മൈ സിറ്റി ശ്രദ്ധിക്കപ്പെട്ടതില്‍ സന്തോഷം: പ്രിയങ്ക ചോപ്ര
എഡിറ്റര്‍
Saturday 27th October 2012 11:14am

ഇന്‍ മൈ സിറ്റി എന്ന ഗാനത്തിലൂടെ സംഗീതലോകത്തേക്ക്  ചുവടുവെച്ച ബോളിവുഡിന്റെ സ്വന്തം പ്രിയങ്ക ചോപ്ര ഇതിനകം തന്നെ ഏറെ പ്രശംസ പിടിച്ചുപറ്റി കഴിഞ്ഞു. എങ്കിലും ആ ഗാനം ആലപിക്കുന്നതിനായി താന്‍ ഏറെ കഷ്ടപ്പെട്ടെന്നും നാണത്തോടെയാണ് പാടാന്‍ തീരുമാനിച്ചതെന്നുമാണ് പ്രിയങ്ക പറയുന്നത്.

Ads By Google

ഒരു പാട്ട് പാടാന്‍ വേണ്ടി  സലീം സുലേമാനും വിശാല്‍ ശേഖറും എന്നെ സമീപിച്ചപ്പോള്‍ എനിയ്ക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. കാരണം എന്നെ കൊണ്ട് അത് നന്നായി ചെയ്യാന്‍ കഴിയുമെന്ന വിശ്വാസം തീരെ ഇല്ലായിരുന്നു. എന്നാല്‍ എനിയ്ക്ക് അത് സാധിക്കുമെന്ന് പറഞ്ഞ് ആത്മവിശ്വാസം തന്നത് അവരാണ്. അങ്ങനെയാണ് പാടാന്‍ തയ്യാറാകുന്നത്.

വിശാലും ശേഖറുമായി ചേര്‍ന്ന് ബ്ലഫ് മാസ്റ്റര്‍ എന്ന ചിത്രത്തിന് വേണ്ടി മുന്‍പ് പാടിയിരുന്നു. എന്നാല്‍ ആ പാട്ട് മാത്രം റിലീസ് ആയില്ല. എന്നാല്‍ ഇന്ന് ഞാന്‍ തന്നെ ഒരു ആല്‍ബം പുറത്തിറക്കി.

ആല്‍ബത്തിന്റെ സംഗീതത്തിനും വരികള്‍ക്കും ഏറെ പ്രാധാന്യം ഉണ്ട്. ഞാന്‍ പാടിയത് കൊണ്ട് മാത്രം അത് ശ്രദ്ധിക്കപ്പെട്ടതല്ല. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവര്‍ക്കും അതിന്റെ വിജയത്തില്‍ പങ്കുണ്ട്- പ്രിയങ്ക പറഞ്ഞു.

Advertisement