Administrator
Administrator
‘ഇന്ത്യയെ തകര്‍ക്കാന്‍ സാമ്രാജ്യവാദികള്‍ ലങ്കയെ കൂട്ടുപിടിക്കുന്നു’
Administrator
Tuesday 28th June 2011 11:36am

dm jayaratneകൊളംബോ: ഇന്ത്യ തകര്‍ക്കാനായി സാമ്രാജ്യവാദികള്‍ അയല്‍രാജ്യമായ ശ്രീലങ്കയെ ലക്ഷ്യമിടുന്നെന്ന് ലങ്കന്‍ പ്രധാനമന്ത്രി ഡി.എം. ജയരത്‌ന പറഞ്ഞു. എല്‍.ടി.ടി.ഇയ്‌ക്കെതിരെ ലങ്ക നടത്തിയ ആക്രമണങ്ങളെ കുറ്റപ്പെടുത്തുന്ന യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണിന്റെ പ്രത്യേക പാനല്‍ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സോവിയറ്റ് യൂണിയനെപ്പോലെ ഇന്ത്യയെയും ഛിന്നഭിന്നമാക്കാന്‍ ക്യാംപയിനിംങ് നടക്കുന്നുണ്ട്. ഇന്ത്യ ചിതറണമെന്നത് സാമ്രാജ്യവാദികളുടെ ആഗ്രഹമാണ്. ഇന്ത്യയെ സ്വാധീനിക്കാനായി ശ്രീലങ്കയെ വിഭജിച്ച് അതിലൂടെ ലങ്കയുടെ അയല്‍രാജ്യമായ ഇന്ത്യയെ സ്വാധീനിക്കാനാണ് അവരുടെ ശ്രമം. അത്തരം ശ്രമങ്ങളുടെ ഭാഗമാണ് തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

എല്‍.ടി.ടി.ഇയ്‌ക്കെതിരെ അവസാനകാലം നടന്ന യുദ്ധത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നും അതിനെക്കുറിച്ച് ശ്രീലങ്ക അന്വേഷണം നടത്തണമെന്ന് യു.എന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ലങ്ക നിഷേധിച്ചിട്ടുണ്ട്. എല്‍.ടി.ടി.എ സഹായിക്കാനുള്ള അന്തര്‍ദേശീയ ഗുഢാലോചനയുടെ ഭാഗമാണ് ഈ ആരോപണം എന്നാണ് ലങ്കന്‍ സര്‍ക്കാരിന്റെ ഭാഷ്യം.

Advertisement