Administrator
Administrator
അല്‍ ഖയിദ നേതാവ് ഇല്യാസ് കശ്മീരി കൊല്ലപ്പെട്ടു
Administrator
Saturday 4th June 2011 1:45pm
Saturday 4th June 2011 1:45pm

പെഷവാര്‍:അല്‍ ഖയിദ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഇല്ല്യാസ് കശ്മീരി കൊല്ലപ്പെട്ടു. ബി.ബി.സി ഉറുദുവാണ് മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വസിരിസ്ഥാനില്‍ അമേരിക്കന്‍സേന നടത്തിയ ആക്രമണത്തിലാണ് കശ്മീരിയും 9 ഭീകരരും കൊല്ലപ്പെട്ടത്.

കശ്മീരിയടക്കമുള്ള ഭീകരര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കഴിഞ്ഞദിവസം പാക്കിസ്ഥാനോട് ആവശ്യപ്പെട്ട അമേരിക്ക ഇല്യാസിന്റെ തലയ്ക്ക് 50 ലക്ഷം ഡോളര്‍ വിലയിട്ടിരുന്നു.

അല്‍ ഖയ്ദയുടെ നേതൃത്വത്തിലുള്ള ഹര്‍കതുല്‍ ജിഹാദ് അല്‍ ഇസ്ലാമിയുടെ സ്ഥാപകനേതാവാണ് ഇദ്ദേഹം.

കറാച്ചിയിലെ നേവല്‍ബേസ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ കശ്മീരിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.