എഡിറ്റര്‍
എഡിറ്റര്‍
സൗദി സ്ത്രീകളില്‍ നിരക്ഷരത കുറയുന്നു
എഡിറ്റര്‍
Saturday 10th January 2015 1:33pm

literacy

റിയാദ്: സൗദി സ്ത്രീകള്‍ക്കിടയില്‍ നിരക്ഷരത കുറയുന്നു. 2013 നിരക്ഷരത 8.63% ആയി കുറഞ്ഞെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ വനിതാ വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ഫൗസിയ അല്‍ സാഖിര്‍ പറയുന്നത്.

മന്ത്രാലയം കൊണ്ടുവന്ന മുതിര്‍ന്നവര്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള പദ്ധതികള്‍ വിജയം കണ്ടുവെന്നാണ് മുതിര്‍ന്നവരിലെ നിരക്ഷരത കുറയുന്നതില്‍ നിന്നു വ്യക്തമാകുന്നതെന്നും അവര്‍ പറഞ്ഞു.

നിരക്ഷരരായ സ്ത്രീകളെ വിദ്യാഭ്യാസമുള്ളവരാക്കാനായി രാജ്യവ്യാപകമായി വിവിധ പദ്ധകളാണ് നടപ്പിലാക്കിയത്.

Advertisement