എഡിറ്റര്‍
എഡിറ്റര്‍
ഗുര്‍മീതും വളര്‍ത്തുമകളും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടിട്ടുണ്ട്: ഹണിപ്രീതിന്റെ മുന്‍ഭര്‍ത്താവ്
എഡിറ്റര്‍
Saturday 23rd September 2017 7:43am

ചണ്ഡീഗഢ്: ദേര സച്ചാ സൗധാ ചീഫ് ഗുര്‍മീത് റാം റഹീം സിങ്ങും അദ്ദേഹത്തിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് സിങ്ങും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്തുന്നത് കണ്ടിട്ടുണ്ടെന്ന് ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത. ഛണ്ഡീഗഢില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുര്‍മീതും ഹണിപ്രീതും തമ്മിലുള്ള അച്ഛന്‍- മകള്‍ ബന്ധം അനുയായികളെയും മറ്റും വിഡ്ഢികളാക്കാനുള്ള കാപട്യമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

‘ഏത് അച്ഛനാണ് മകളെ കിടപ്പറയില്‍ ഉപയോഗിക്കുക? അവള്‍ എപ്പോഴും അദ്ദേഹത്തിനൊപ്പമാണ്.’ വിശ്വാസ് ഗുപ്ത പറഞ്ഞു.

‘അവള്‍ ഒരിക്കലും എനിക്കൊപ്പം കിടക്കാറില്ല. എല്ലാ രാത്രികളിലും അവള്‍ റാം റഹീമിന് ഒപ്പമാണ്. അദ്ദേഹം അവളെ അയാളുടെ പിടിയില്‍ വെച്ചിരിക്കുകയായിരുന്നു. ഒരിക്കലും എന്റെ ഭാര്യയെ എന്റടുത്തേക്ക് വരാന്‍ അനുവദിച്ചില്ല.’ ഗുപ്ത പറഞ്ഞു.

ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ‘2011 മെയില്‍ ഞാന്‍ ബാബയുടെ ഗുഹയ്ക്ക് ഉള്ളിലായിരുന്നു. ഇക്കാര്യം ഹൈക്കോടതിക്കു മുമ്പാകെയുള്ള എന്റെ സത്യവാങ്മൂലത്തിലും ഞാന്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബാബയുടെ ഗുഹയ്ക്ക് ഉള്ളില്‍ എന്റെയും അദ്ദേഹത്തിന്റെയും മുറികള്‍ അടുത്തടുത്താണ്. അക്കാലത്ത് പലരാത്രികളിലും എനിക്ക് ഉറക്കം വരാറില്ലായിരുന്നു. വെള്ളം എടുക്കാനായി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ബാബയുടെ മുറിയില്‍ നിന്നും ചില ശബ്ദം കേട്ടത്. മുറി തുറന്നിട്ടിരിക്കുന്നത് കണ്ടു. അവര്‍ നഗ്നരായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.’ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.


Must Read:‘ദിലീപിനെ കുടുക്കിയത് മലയാളസിനിമയിലെ അഹങ്കാരിയായ നടന്‍’; ഗുരുതര ആരോപണങ്ങളുമായി വീണ്ടും പി.സി ജോര്‍ജ്


കണ്ട കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ എന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ബാബ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിക്കുന്നു.

‘ഈ ഭീഷണിയ്ക്കുശേഷം ഞാന്‍ വീട്ടിലേക്കു തിരിച്ചുപോയി. എന്നെ ഇല്ലാതാക്കാന്‍ രണ്ടു ഗാര്‍ഡുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 2011 ജൂലൈയില്‍ ഞങ്ങള്‍ ദേര വിട്ട് പഞ്ചകുളയിലേക്ക് മാറി. എന്റെ അച്ഛന്‍ എല്ലാം വിറ്റ് ദേര ക്യാമ്പസില്‍ നിക്ഷേപിച്ചിരുന്നു. പഞ്ച്കുളയില്‍ ദേരയുടെ അനുയായികള്‍ എനിക്കു പിന്നാലെയുണ്ടായിരുന്നു.’ അദ്ദേഹം പറഞ്ഞു.

വിശ്വാസിന്റെ ബന്ധുക്കള്‍ ഗുര്‍മീതിന്റെ കടുത്ത ആരാധകരാണ്. 2009ലാണ് ഗുര്‍മീത് റാം റഹീമിന്റെ ആവശ്യപ്രകാരം വിശ്വാസ് ഗുപ്ത ഹണിപ്രീത് സിങ്ങിനെ വിവാഹം കഴിച്ചത്. 2011ല്‍ വിവാഹമോചനത്തിനായി അദ്ദേഹം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

ഗുര്‍മീത് റാം റഹീം സിങ് ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ ഒളിവില്‍ കഴിയുകയാണ് ഹണിപ്രീത് സിങ്.

Advertisement