ഉത്തര്‍പ്രദേശില്‍ വ്യാജമദ്യദുരന്തം; 26 പേര്‍ മരിച്ചു
national news
ഉത്തര്‍പ്രദേശില്‍ വ്യാജമദ്യദുരന്തം; 26 പേര്‍ മരിച്ചു
ന്യൂസ് ഡെസ്‌ക്
Friday, 8th February 2019, 2:07 pm

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വ്യാജമദ്യ ദുരന്തത്തില്‍ 26 പേര്‍ മരിച്ചു. സഫറാന്‍പൂരില്‍ 16ഉം ഖുശിനഗറില്‍ 10 പേരുമാണ് മരിച്ചത്.

ദുരന്തബാധിതര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ യു.പി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും ചികിത്സയിലുള്ളവര്‍ക്ക് 50000 രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: മുന്നാക്ക സാമ്പത്തിക സംവരണം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി: വിശദീകരണം നല്‍കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

സംഭവത്തില്‍ ചീഫ് സെക്രട്ടറി പ്രാഥമികാന്വേഷണം നടത്തും. രണ്ട് ദിവസം മുന്‍പും യു.പിയില്‍ മദ്യം കഴിച്ച് നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

WATCH THIS VIDEO: