എഡിറ്റര്‍
എഡിറ്റര്‍
അനുമതിയില്ലാതെ തന്റെ ഗാനങ്ങള്‍ ഇനി  വേദികളില്‍ പാടരുത്: ചിത്രയ്ക്കും എസ്.പി ബാലസുബ്രഹ്മണ്യത്തിനും ഇളയരാജയുടെ നോട്ടീസ്
എഡിറ്റര്‍
Sunday 19th March 2017 2:49pm

ചെന്നൈ: താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ അനുവാദം കൂടാതെ വിവിധ വേദികളില്‍ ആലപിച്ചു എന്ന് ചൂണ്ടിക്കാട്ടി ചിത്രയ്ക്കും എസ്പി ബാലസുബ്രഹ്മണ്യത്തിനുമെതിരെ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്.

പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ച കാര്യം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ എസ്പിബിയാണ് അറിയിച്ചത്. അനുമതിയില്ലാതെ താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ സംഗീത വേദികളില്‍ പാടരുതെന്നാണ് ഇളയരാജ നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് എസ്.പി.ബി പറയുന്നു.

എന്റെ മകന്‍ ചരണ്‍ രൂപകല്‍പ്പന ചെയ്ത എസ്പിബി 50 യുടെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ സംഗീത പരിപാടികള്‍ നടത്തികൊണ്ടിരിക്കുകയാണിപ്പോള്‍. അതിനിടയിലാണ് വക്കീല്‍ നോട്ടീസ് ലഭിക്കുന്നത്.

ഇന്ത്യയിലെ നിരവധി ഇടങ്ങളിലും പരിപാടികള്‍ അവകരിപ്പിച്ചു. അപ്പോഴെന്നും താന്‍ ഇളയരാജയുടെ പാട്ട് പാടിയില്‍ പ്രശ്നമൊന്നും ഉയര്‍ന്നിരുന്നില്ല.


Dont Miss കേരളത്തില്‍ സി.പി.ഐ.എമ്മിനെ നേരിടാന്‍ ആര്‍.എസ്.എസ് പ്രമേയം


എനിക്കും ചിത്രയ്ക്കും ചരണിനും പരിപാടികളുടെ സംഘാടകള്‍ക്കുമെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പകര്‍പ്പാവകാശത്തിനെക്കുറിച്ച് ഞാന്‍ അധികം ബോധവാനായിരുന്നില്ല.

എന്നാല്‍ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. അതിനാല്‍ ഇനി വരുന്ന സംഗീത സദസ്സുകളില്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിക്കാന്‍ നിയമ തടസ്സങ്ങളുണ്ട്- എസ്പിബി കുറിച്ചു.

ഈ വിഷയത്തില്‍ പരുഷമായ അഭിപ്രായ പ്രകടനങ്ങളോ ചര്‍ച്ചകളോ വേണ്ടെന്ന് താന്‍ അപേക്ഷിക്കുകയാണ്. ഇതാണ് ദൈവത്തിന്റെ കല്‍പ്പനയെങ്കില്‍ അത് ആദരവോട് അനുസരിക്കാന്‍തയ്യാറാണെന്ന് പറഞ്ഞാണ് ബാലസുബ്രഹ്മണ്യം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Advertisement