എഡിറ്റര്‍
എഡിറ്റര്‍
‘നിങ്ങള്‍ കന്യകയാണോ..?’ ; തൊഴിലാളികള്‍ക്കു മുന്നില്‍ വിവാദ ചോദ്യാവലിയുമായി ഐ.ജി.ഐ.എം.എസ്
എഡിറ്റര്‍
Wednesday 2nd August 2017 4:51pm

പാറ്റ്‌ന: ബീഹാറിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് തൊഴിലാളികള്‍ക്ക് നല്‍കിയ ഫോറത്തിലെ ചോദ്യങ്ങള്‍ വിവാദമാകുന്നു. തൊഴിലാളികള്‍ കന്യകാത്വം വെളിപ്പെടുത്താനും ഭാര്യമാരുടെ എണ്ണം പറയാനുമുള്ള ചോദ്യങ്ങള്‍ ആണ് ഫോറത്തിലുള്ളത്.

തൊഴിലാളികള്‍ വിവാഹിതരാണോ എന്നറിയാനുള്ള ഫോറത്തിലാണ് ഇത്തരം ചോദ്യങ്ങളുള്ളത്. ഇന്നാണ് ചോദ്യാവലി സ്ഥാപനത്തില്‍ വിതരണം ചെയ്തതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിധവ/ വിഭാര്യന്‍, അവിവാഹിത/ അവിവാഹിതന്‍, കന്യക എന്നിങ്ങനെയാണ് ഫോറത്തിലെ ഓപ്ഷനുകള്‍.

‘നിലവില്‍ മറ്റൊരു ഭാര്യയില്ലാത്തയാളെയാണോ നിങ്ങള്‍ വിവാഹം ചെയ്തിരിക്കുന്നത്, നിങ്ങളുടെ പങ്കാളിക്ക് ഒന്നിലധികം ഭാര്യമാരുണ്ടോ’ തുടങ്ങിയ ചോദ്യങ്ങളും ഉണ്ട്.


Also Read:വീണ്ടും സദാചാര ഗുണ്ടായിസം: അന്യമതത്തില്‍പ്പെട്ട് യുവതിക്കൊപ്പം കണ്ടെന്നാരോപിച്ച് റാഞ്ചിയില്‍ മുസ്‌ലിം യുവാവിന് മര്‍ദ്ദനം


എന്നാല്‍ വിവാദപരമായ ചോദ്യങ്ങളടങ്ങിയ ഫോറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച കാലം മുതലുള്ളതാണെന്നാണ് ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനീഷ് മണ്ഡല്‍ പറയുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘കേന്ദ്ര സേവന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യാവലി നല്‍കിയിട്ടുള്ളത്. ദല്‍ഹിയിലെ എയിംസിലും സമാനമായ ചോദ്യവലിയാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്. തൊഴിലാളിയ്ക്ക് ജോലിസ്ഥലത്ത് വച്ച് ജീവഹാനി സംഭവിച്ചാല്‍ പങ്കാളിക്ക് ജോലി നല്‍കാന്‍ വേണ്ടിയാണ് ഇത്തരം ചോദ്യങ്ങള്‍.’

ചോദ്യവലിയില്‍ കന്യകയാണോ എന്ന ഓപ്ഷന്‍ അനാവശ്യമാണെന്നും മണ്ഡല്‍ പ്രതികരിച്ചു. വിവാഹിതയാണോ അവിവാഹിതയാണോ എന്ന ചോദ്യം മാത്രം മതിയെന്നാണ് തന്റെ അഭിപ്രായം. കേന്ദ്രമോ എയിംസോ ഫോറം മാറ്റുകയാണെങ്കില്‍ തങ്ങളും മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement