Administrator
Administrator
ചലച്ചിത്ര മേള: മലയാള സിനിമ പ്രതികരിക്കുന്നു
Administrator
Tuesday 13th December 2011 8:49am

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇത്തവണ പ്രതിഷേധങ്ങളും രോഷവുമാണ് ഉയര്‍ന്ന് നില്‍ക്കുന്നത്. ആദിമധ്യാന്തം എന്ന സിനിമ ഒഴിവാക്കപ്പെട്ടതോടെ തുടങ്ങിയ ഈ പ്രതിഷേധത്തിന് ഒരു രാഷ്ട്രീയമാനം വന്നു കഴിഞ്ഞിരിക്കുന്നു. മലയാള സിനിമയെ ഒഴിവാക്കാന്‍ മനപ്പൂര്‍വ്വമായ ശ്രമം നടക്കുന്നതായാണ് ആരോപണം. കമ്പോള സിനിമയും താരപ്രഭയും മേളയില്‍ ആഘോഷിക്കപ്പെടാറില്ല. കമ്പോള സിനിമക്കൊപ്പം നില്‍ക്കുന്ന നമ്മുടെ സാംസ്‌കാരിക മന്ത്രി മേളയെ തകര്‍ക്കാന്‍ ശ്രമം നടത്തുന്നതായി പോലും ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

മേളയില്‍ ഓപ്പണ്‍ഫോറങ്ങളില്‍ തുടര്‍ച്ചയായി വാദ കോലാഹലങ്ങളുയരുകയാണ്. സംഘാടകര്‍ക്കെതിരെ പ്രതിഷേധ സമരങ്ങള്‍ അരങ്ങേറുന്നു. ചലച്ചിത്ര പ്രവര്‍ത്തകരും സിനിമാ പ്രേമികളും ഈ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

ഉത്സവ നഗരിയില്‍ വെച്ച് ഡൂള്‍ന്യൂസ് പ്രതിനിധി റീനാ ഫിലിപ്പ് സിനിമാ മേഖലയിലെ പ്രമുഖരുമായി ഇതെക്കുറിച്ച് സംസാരിച്ചു…

കമല്‍ (സംവിധായകന്‍) Kamal the Film Director in IFF Kerala 2011

കമല്‍ (സംവിധായകന്‍)

മേളയിലേക്ക് ജൂറി തിരഞ്ഞെടുത്ത സിനിമകള്‍ ചലച്ചിത്ര അക്കാദമി പുറന്തള്ളിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഇത്തവണ വിവാദമായ ഷെറിയുടെ പ്രശ്‌നത്തെ ഒരു പരിധി വരെ അംഗീകരിക്കാമെങ്കിലും അതൊരു ദളിത് സിനിമയായതുകൊണ്ടാണ് മേളയില്‍ പ്രദര്‍ശിപ്പിക്കാത്തത് എന്ന വാദം അംഗീകരിക്കാനാവില്ല.

പ്രിയദര്‍ശന്‍ മാപ്പുപറഞ്ഞത് ഷെറിയുടെ സിനിമ തിരസ്‌കരിച്ചതിനല്ല. ഇതൊരു ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന നിലയിലാണ്. ഈ രീതിയിലുള്ള സംഭവങ്ങള്‍ ഒരു ട്രെന്റായി മാറും എന്നതുകൊണ്ടാണ്.

മേളയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സിനിമകളുടെ നിലവാരം ഓരോവര്‍ഷവും കുറഞ്ഞു വരികയാണ്.

അനൂപ് ചന്ദ്രന്‍ ( ചലച്ചിത്രതാരം) Anoop Chandran IFF Kerala 2011

അനൂപ് ചന്ദ്രന്‍ ( ചലച്ചിത്രതാരം)

മേളയെക്കുറിച്ച് പൊതുവെ വളരെ മോശം അഭിപ്രായമാണ്. ഏതൊക്കെ തിയ്യേറ്ററുകളില്‍ ഏതെല്ലാം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നറിയാനുള്ള ഫിലിം ഷെഡ്യൂള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

ഓരോ വര്‍ഷവും മേളയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സിനിമയുടെ നിലവാരം കുറഞ്ഞു വരികയാണ്. മൂന്ന് വര്‍ഷം മുന്‍പ് ഞാന്‍ നിര്‍മ്മിച്ച ‘രാമന്‍’ എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചില്ല.

ഷെറിന്റെ ആദിമധ്യാന്തത്തെ ഒഴിവാക്കയത് ഒരു ദളിത് പ്രശ്‌നമായി തോന്നുന്നില്ല.

ലെനിന്‍ രാജേന്ദ്രന്‍ (സംവിധായകന്‍) Lenin Rajendran IFF Kerala-2011 at Trivandram

ലെനിന്‍ രാജേന്ദ്രന്‍ (സംവിധായകന്‍)

സംഘാടകരുടെ ഭാഗത്തു നിന്നും മേളയ്ക്ക് വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഉണ്ടായിട്ടില്ല. പൊതുവെ മനസിനെ ആകര്‍ഷിക്കുന്ന സിനിമകള്‍ കുറഞ്ഞുവരുന്നുണ്ട്.

സിനിമാ നിര്‍മ്മാണ മേഖലയിലേക്ക് കുത്തകകള്‍ കടന്നുവരുന്നത് നല്ലതിനല്ല. ടി.വി ചന്ദ്രന്റെ സിനിമ നിര്‍മ്മിച്ചുകൊണ്ടാണ് റിലയന്‍സ് മലയാളത്തിലേക്ക് കടന്നുവരുന്നത്. സിനിമാ നിര്‍മ്മാണം സ്ഥാപന വത്കരിക്കുന്നത് ഒരു ചതിക്കുഴി കൂടിയാണ്.

ഷെറിന്റെ സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് ദളിത് പ്രശ്‌നമായി കാണുന്നത് ശരിയായ രീതിയാകണമെന്നില്ല.

ഡോ: ബിജു Dr.Biju film. IFF Kerala 2011 at Trivandram

ഡോ: ബിജു
ജൂറി അംഗം എന്ന നിലയില്‍ സംഘാടനത്തെക്കുറിച്ചോ മറ്റ് പ്രശ്‌നങ്ങളെ കുറിച്ചോ കൂടുതലൊന്നും പറയാനില്ല. വിവാദമായ ആദിമദ്ധ്യാന്തം പ്രദര്‍ശിപ്പിക്കാത്തത് ദളിത് വിഷയമായതു കൊണ്ടൊന്നും അല്ല. കൂടുതലൊന്നും പറയുന്നില്ല.

ഷെറി (സംവിധായകന്‍), ദളിത്, Shery in IFF Kerala 2011ഷെറി (സംവിധായകന്‍)

സിനിമ തള്ളക്കളഞ്ഞത് ഞാനൊരു ദളിതനായതുകൊണ്ടും പ്രമേയം പാവങ്ങളില്‍പ്പെട്ട ഒരു ദളിതനെക്കുറിച്ചായതുകൊണ്ടുമാണ്. ഇതിന് പിന്നില്‍ ഭീകരമായ ഗൂഢാലോചന നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം.

എന്റെ കാര്യത്തില്‍ തീരുമാനമാകുന്നതുവരെ കൈരളി തിയ്യേറ്ററിന് മുന്നില്‍ അിശ്ചിത കാലനിരാഹാര സമരം നടത്തും. റിസര്‍വേഷന്‍ സീറ്റുകളില്‍ ചിലത് വി.ഐ.പികള്‍ക്കു വേണ്ടി മാറ്റിവെച്ചിരിക്കുന്നതും ദളിത് പ്രശ്‌നമായിതന്നെ കാണണം.

രഞ്ജിത്ത് ( സംവിധായകന്‍ )

മേളയില്‍ പ്രദര്‍ശിപ്പിച്ച സിനിമകളൊന്നും കണ്ടിട്ടില്ല. മറ്റ് വിവാദങ്ങളെക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യവുമില്ല.

Malayalam news, Kerala news in English

Advertisement