എഡിറ്റര്‍
എഡിറ്റര്‍
‘കഴിയില്ലെങ്കില്‍ മാറി നില്‍ക്കൂ’; രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുന്നില്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ ഞങ്ങള്‍ ശരിയാക്കിത്തരാമെന്ന് മോദിയോട് രാഹുല്‍
എഡിറ്റര്‍
Wednesday 4th October 2017 6:48pm

അമേഠി: രാജ്യത്തെ പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മോദി സര്‍ക്കാരിനു കഴിയുന്നില്ലെങ്കില്‍ തങ്ങള്‍ ആറുമാസത്തിനുള്ളില്‍ അത് ശരിയാക്കിത്തരാമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ മണ്ഡലത്തില്‍ സംസാരിക്കവേയാണ് മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രാഹുല്‍ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.


Also Read: ദുല്‍ഖറിനൊപ്പം അഭിനയിക്കുന്നത് ഏറെ ഇഷ്ടം; സോളോയെയും ദുല്‍ഖറിനെയും കുറിച്ച് മനസ് തുറന്ന് നേഹ


‘മോദിക്ക് രാജ്യത്തെ യുവാക്കളെയും കര്‍ഷകരെയും സംബന്ധിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹമത് പറയണം. ഞങ്ങള്‍ അധികാരത്തില്‍ വന്ന് ആറുമാസത്തിനുള്ളില്‍ അത് ചെയ്ത് തരാം’ രാഹുല്‍ പറഞ്ഞു.

സര്‍ക്കാര്‍ പദ്ധതികള്‍ക്കെതിരെയും വിമര്‍ശനങ്ങളുന്നയിച്ച രാഹുല്‍ യു.പി.എ സര്‍ക്കാരിന്റെ പദ്ധതികളെ പേരുമാറ്റി ഉപയോഗിക്കുക മാത്രമാണ് മോദി ചെയ്യുന്നതെന്നും വിമര്‍ശിച്ചു.


Dont Miss: ‘ഇവിടുത്തെ പെണ്‍കുട്ടികളെല്ലാം ടനാ- ടനാണ്’; ഛത്തീസ്ഗഡിലെ പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശം; ബി.ജെ.പി എം.പി വിവാദത്തില്‍


യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അമേഠിയില്‍ ആറ് ദേശീയപാതകള്‍ നിര്‍മ്മിച്ചിരുന്നെന്നും ലഖ്‌നൗവില്‍ നിന്നും അമേഠിയിലേക്ക് നാലുവരി പാത കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും രാഹുല്‍ പറഞ്ഞു. ആറുമാസങ്ങള്‍ക്ക് ശേഷമായിരുന്നു രാഹുല്‍ സ്വന്തം മണ്ഡലമായ അമേഠിയിലെത്തിയത്.

Advertisement