ഡി.എം.കെ അധികാരത്തില്‍ എത്തിയാല്‍ ജയലളിതയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരും; എം.കെ സ്റ്റാലിന്‍
D' Election 2019
ഡി.എം.കെ അധികാരത്തില്‍ എത്തിയാല്‍ ജയലളിതയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരും; എം.കെ സ്റ്റാലിന്‍
ന്യൂസ് ഡെസ്‌ക്
Sunday, 24th March 2019, 8:08 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡി.എം.കെ അധികാരത്തില്‍ എത്തിയാല്‍ ആദ്യം മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ പുതിയ അന്വേഷണം പ്രഖ്യാപിക്കുമെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍.

രാഷ്ട്രീയ ഭിന്നതകള്‍ ഉണ്ടായിരുന്നെങ്കിലും മുന്‍ മുഖ്യമന്ത്രിയായ ജയലളിതയുടെ മരണത്തിലെ ദുരൂഹത പുറത്ത് വരണമെന്നും കുറ്റവാളികളെ തുറങ്കലില്‍ അടയ്ക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവണ്ണാമലയില്‍ പ്രചരണത്തിന് എത്തിയതായിരുന്നു അദ്ദേഹം.

Also Read  “അച്ഛന്റെ മാതൃക പിന്തുടര്‍ന്ന് ഡാന്‍സുകാരിയെ സ്വന്തമാക്കണം”; നടി സപ്‌നയെയും സോണിയ ഗാന്ധിയെയും അധിക്ഷേപിച്ച് ബി.ജെ.പി എം.എല്‍.എ

2016ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ പ്രതികയില്‍ ജയലളിത വിരലടയാളം പതിച്ചത് അബോധാവസ്ഥയിലാണോ എന്ന് സംശയമുണ്ടെന്നും മരണത്തിലെ ദുരൂഹത പുറത്ത് വരണമെന്ന തമിഴ്‌നാട്ടിലെ ജനങ്ങളുടെ താത്പര്യം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അറുമുഖ സ്വാമി കമ്മീഷന്റെ അന്വേഷണം നടക്കുകയാണ്. ഇതിനിടയിലാണ് സ്റ്റാലിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
DoolNews Video