ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Pulwama Terror Attack
പുല്‍വാമയിലെ പാക് പങ്കിന് തെളിവുവേണമെങ്കില്‍ താങ്കളുടെ പഞ്ചാബ് പ്രവിശ്യയില്‍ തന്നെയുണ്ട്: ഇമ്രാന്‍ ഖാന് മറുപടിയുമായി പാക് മാധ്യമപ്രവര്‍ത്തകന്‍
ന്യൂസ് ഡെസ്‌ക്
Friday 22nd February 2019 12:49pm

 

ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്നതിന് തെളിവുവേണമെങ്കില്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നോക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് പാക് മാധ്യമപ്രവര്‍ത്തകന്‍. പാക്കിസ്ഥാനില്‍ നിന്നും നാടുവിട്ടുപോയി ഫ്രാന്‍സില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകനായ താഹ സിദ്ദിഖിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.

പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന ഇന്ത്യയുടെ ആരോപണത്തിന് തെളിവുവേണമെന്ന് ഇമ്രാന്‍ ഖാന്‍ കഴിഞ്ഞദിവസം നടത്തിയ ടെലിവിഷന്‍ അഭിസംബോധനയില്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയെന്നോണമാണ് മാധ്യമപ്രവര്‍ത്തകന്റെ പ്രതികരണം.

Also read:പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം; ആസാം റൈഫിള്‍സിന് വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാന്‍ അധികാരം

‘ജെയ്‌ഷെ മുഹമ്മദ് പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ളതാണെന്നതിന് ഇമ്രാന്‍ ഖാന് തെളിവുവേണമെങ്കില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് അധികാരമുള്ള പഞ്ചാബ് പ്രവിശ്യയ്ക്ക് അപ്പുറം നോക്കേണ്ടതില്ല. ഈ പ്രവിശ്യയില്‍ ജെയ്‌ഷെ മുഹമ്മദിന്റെ സാന്നിധ്യം നിരവധി പ്രാദേശിക, അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രത്യേകിച്ച് ജെയ്‌ഷെ തലവന്‍ മസൂദ് അസര്‍ താമസിക്കുന്ന സ്ഥലമെന്നു കരുതുന്ന ഭഹവല്‍പൂര്‍ മേഖലയില്‍. ‘ എന്നാണ് താഹ സിദ്ദിഖി പറഞ്ഞത്.

2002 മുതല്‍ ജെയ്‌ഷെ പാക്കിസ്ഥാനില്‍ നിരോധിച്ചതാണ്. എന്നാല്‍ വ്യത്യസ്ത പേരുകളില്‍, ഐഡന്റിറ്റിയില്‍ അത് പാക്കിസ്ഥാനിലെ പല മേഖലകളിലും ഇപ്പോഴുമുണ്ട്. പല പേരുകളില്‍ ലഷ്‌കര്‍ ഇ ത്വയ്ബ പ്രവര്‍ത്തിക്കുന്നതുപോലെ തന്നെ. അതുകൊണ്ടുതന്നെ ഇവയൊന്നും പാക് മണ്ണില്‍ ഇല്ലെന്നു പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറയുന്നു.

Advertisement