ഒരവസരം കിട്ടിയാല്‍ വര്‍ഗം സിനിമ റിമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്; പൃഥ്വിരാജ്
Malayalam Cinema
ഒരവസരം കിട്ടിയാല്‍ വര്‍ഗം സിനിമ റിമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്; പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th February 2019, 11:47 pm

കൊച്ചി: ഒരവസരം കിട്ടായാല്‍ തന്റെ തന്നെ ചിത്രമായ വര്‍ഗം റിമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് നടന്‍ പൃഥ്വിരാജ്. തന്റെ പുതിയ ചിത്രമായ 9 ന്റെ പ്രെമോഷന്റെ ഭാഗമായി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരിച്ച് പോകാന്‍ കഴിയുകയാണെങ്കില്‍ തന്റെ എല്ലാ ചിത്രങ്ങളിലേയും പ്രകടനങ്ങള്‍ ഒന്നുകൂടെ മികച്ചതാക്കാന്‍ ശ്രമിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. 2006ല്‍ ആണ് എം.പത്മകുമാര്‍ വര്‍ഗം സംവിധാനം ചെയ്തത്.

Also Read  എനിക്ക് രാഷ്ട്രീയമുണ്ട്, നമുക്കെല്ലാവര്‍ക്കും രാഷ്ട്രീയമുണ്ടാവണം; നാട്ടില്‍ നടക്കുന്നതെല്ലാം താന്‍ കാണുന്നുണ്ടെന്നും മമ്മൂട്ടി

സോളമന്‍ ജോസഫ് എന്ന അഴിമതിക്കാരനായ പൊലീസുകാരനായിട്ടായിരുന്നു പൃഥ്വി ചിത്രത്തില്‍ എത്തിയത്. ഏറെ പ്രശംസ ഈ റോളിന് പൃഥ്വിരാജിന് ലഭിച്ചിരുന്നു. ഫെബ്രുവരി 7 നാണ് പൃഥ്വിരാജിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേഴ്‌സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 9 റിലീസ് ചെയ്യുന്നത്.

100 ഡെയ്‌സ് ഓഫ് ലൗവിന് ശേഷം സംവിധായകന്‍ കമലിന്റെ മകന്‍ ജെനൂസ് മുഹമ്മദാണ് 9നയന്‍ സംവിധാനം ചെയ്യുന്നത്. .രണ്ട് നായികമാരുള്ള ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അഭിനന്ദന്‍ രാമാനുജമാണ്.