എഡിറ്റര്‍
എഡിറ്റര്‍
‘നീയാണോ അടുത്ത കപില്‍ദേവ്’; ചോദ്യങ്ങള്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി ഹര്‍ദിക് പാണ്ഡ്യ
എഡിറ്റര്‍
Monday 23rd October 2017 11:35am


മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയമായ ഹര്‍ദിക് പാണ്ഡ്യ മികച്ച ഓള്‍റൗണ്ടര്‍ കൂടിയാണ്. ടീമിനെ നിര്‍ണ്ണായക നിമിഷങ്ങളില്‍ ബാറ്റുകൊണ്ടും ബോളും കൊണ്ടും കൈപിടിച്ചുയര്‍ത്തുന്ന ഹാര്‍ദിക്കിനെ രണ്ടാം കപില്‍ദേവെന്ന് പേരിട്ട് വിളിക്കാനും തുടങ്ങിയിരിക്കുകയാണ് ആരാധകര്‍.


Also Read: ഗുജറാത്തില്‍ റോഡ് ഷോയ്ക്കിടെ മോദിയ്ക്ക് നേരെ വളകള്‍ വലിച്ചെറിഞ്ഞ് ആശാവര്‍ക്കറുടെ പ്രതിഷേധം; യുവതി കസ്റ്റഡിയില്‍


കപില്‍ദേവിനു ശേഷമുള്ള മികച്ച ഫാസ്റ്റ് ബൗളര്‍ ഓള്‍റൗണ്ടറാണെന്നത് തന്നെയാണ് ഹര്‍ദിക്കിനെ ഈ വിശേഷണത്തിനു അര്‍ഹനാക്കിയത്. വിരാട് കോഹ്‌ലിക്കും എം.എസ് ധോണിക്കും ശേഷം നിലവിലെ ടീമിലെ മികച്ച താരമെന്ന ഖ്യാതിയും താരത്തിനു പലരും ചാര്‍ത്തി നല്‍കുന്നുണ്ട്.

അടുത്തിടെയായി താരത്തെയും കപില്‍ദേവിനെയും താരതമ്യം ചെയ്തുള്ള നിരവധി അഭിപ്രായപ്രകടനങ്ങളാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. ഇതോടെ തന്നെ കപിലുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം. നിലവിലുള്ള അവസ്ഥയില്‍ എങ്ങിനെ കളിക്കുന്നു എന്നതാണ് താന്‍ പ്രധാനമായും നോക്കി കാണുന്നതെന്നാണ് താരം പറയുന്നത്.

‘എനിക്ക് ഒരോ ദിവസത്തെയും വേറെ വേറെ കാണാനാണ് താല്‍പ്പര്യം. ജീവിക്കുന്ന ഓരോ സമയവുമാണ് എനിക്ക് പ്രധാനപ്പെട്ടത്. സൗത്താഫ്രിക്കയോടും ന്യൂസിലാന്‍ഡിനോടുമുള്ള പരമ്പരകള്‍ എന്നെ ഉത്തേജിപ്പിക്കുന്നതായിരുന്നു. വലിയ ടീമുകളോട് കളിക്കാനാണ് എനിക്ക് ഇഷ്ടം.’


Dont Miss: വിജയ് കൊളുത്തിവെച്ച അഗ്നി ആളിപടരുമെന്ന് ഭരണകൂടം ഭയപ്പെടുന്നു; മെര്‍സലിന് പിന്തുണയുമായി സ്വാമി സന്ദീപാനന്ദ ഗിരി


‘ടീമില്‍ എനിക്കുള്ള സ്ഥാനം എന്നെ സന്തോഷിപ്പിക്കുന്നതാണ്. ഞാന്‍ ചിലപ്പോള്‍ നന്നായി കളിക്കാതിരിക്കുന്നുണ്ടാകാം. അതൊക്കെ മത്സരത്തിന്റെ ഭാഗമാണ്. ഞാന്‍ നന്നായി തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടെങ്കില്‍ എന്നെ ഒന്നിനും പിടിച്ചു നിര്‍ത്താന്‍ കഴിയുകയില്ല. കപില്‍ദേവ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ചെയ്തതിന്റെ പത്ത് ശതമാനം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതു തന്നെ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യമാണ്.’ താരം പറഞ്ഞു.

Advertisement