എഡിറ്റര്‍
എഡിറ്റര്‍
വോട്ടിങ് മെഷീനുകളില്‍ അപാകതയെങ്കില്‍ പിന്നെ താനെങ്ങനെ മുഖ്യമന്ത്രിയായി; നേതൃത്വത്തെ തള്ളി അമരീന്ദര്‍ സിങ്
എഡിറ്റര്‍
Thursday 13th April 2017 11:13am

 

ചണ്ഡിഗണ്ഡ്: വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടന്നെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെ തള്ളി പഞ്ചാബ് മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ അമരീന്ദര്‍ സിങ്. മെഷീനുകളില്‍ കൃത്രിമം നടന്നെങ്കില്‍ പിന്നെ താനെങ്ങനെ മുഖ്യമന്ത്രിയായെന്നാണ് അമരീന്ദര്‍ സിങ് ചോദിക്കുന്നത്.


Also read ‘സാത്താന്‍ ബാധയൊഴിഞ്ഞ് കേഡല്‍’; കൊലപാതകത്തിന് കാരണം അച്ഛനോടുള്ള വൈരാഗ്യമെന്ന് പുതിയ മൊഴി 


കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി പാര്‍ട്ടി നിലപാടിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് അമരീന്ദര്‍ സിങും നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷനും മുതിര്‍ന്ന നേതാക്കളുമടങ്ങിയ പ്രതിപക്ഷ സംഘം രാഷ്ട്രപതിയെ കണ്ട് വോട്ടിങ് മെഷീനില്‍ അപാകതകളുണ്ടെന്ന് പരാതിപ്പെട്ടതിന് പിന്നാലെയാണ് ഇതിന് വിപരീത നിലപാടുമായി മൊയ്‌ലിയും അമരീന്ദറും രംഗത്തെത്തിുന്നത്.

വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ താന്‍ മുഖ്യമന്ത്രി കസേരയില്‍ ഉണ്ടാകില്ലെന്നായിരുന്നു അമരീന്ദര്‍ പറഞ്ഞത്. 117 സീറ്റുകളുള്ള പഞ്ചാബില്‍ 77 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. അഞ്ച്
സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇവിടെ മാത്രമായിരുന്നു കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.

യു.പി ഫലപ്രഖ്യാപനത്തതിന് പിന്നാലെയാണ് മെഷീനുകളില്‍ കൃത്രിമം നടന്നെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തുന്നത്. പരാതിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും രാഷ്ട്രപതിയെയും കണ്ടതിന് പിന്നാലെ മെഷീനുകള്‍ പരിശോധിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കമ്മീഷന്‍ അനുമതിയും നല്‍കിയിട്ടുണ്ട്.

Advertisement