എഡിറ്റര്‍
എഡിറ്റര്‍
‘സമ്പദ്‌വ്യവസ്ഥ ഭദ്രമെങ്കില്‍ എന്തിനാണ് മൂലധനസമാഹരണം നടത്തുന്നത്?’; അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ ചിദംബരം
എഡിറ്റര്‍
Saturday 28th October 2017 8:47pm

 

ന്യൂദല്‍ഹി: സമ്പദ് വ്യവസ്ഥ ഭദ്രമാണെങ്കില്‍ എന്തിനാണ് ബാങ്കുകളില്‍ മൂലധനസമാഹരണം നടത്തുന്നതെന്ന് മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. ബാങ്കുകളില്‍ ധനസമാഹരണത്തിനായി സംഘടിപ്പിച്ച ഭാരത് മാല പദ്ധതിക്കെതിരെയാണ് ചിദംബരത്തിന്റെ പ്രസ്താവന.

നോട്ടുനിരോധനവും ജി.എസ്.ടിയും സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും ചിദംബരം പറഞ്ഞു. 2004 നും 2009 നുമിടയില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ചരിത്രത്തിലെ ഏറ്റവും മികച്ച നിരക്കായിരുന്ന 8.5 ശതമാനമായിരുന്നെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാല്‍ 2014 മുതല്‍ ധനമേഖലക്ക് മാന്ദ്യം സംഭവിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read:  ‘സംവരണവിഷയത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണം’; വൈകിയാല്‍ അമിത് ഷായുടെ ഗതിയാകുമെന്ന മുന്നറിയിപ്പുമായി ഹാര്‍ദ്ദിക് പട്ടേല്‍


ഭാരത് മാല പദ്ധതിക്കുവേണ്ടി 6 ലക്ഷം കോടി രൂപ മാറ്റിവെക്കേണ്ട കാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. കള്ളപ്പണം വെളിച്ചെത്തെത്തിക്കാനായി കൊണ്ടുവന്ന നോട്ടുനിരോധനം കൊണ്ട് ഒരു നേട്ടവും ഉണ്ടാക്കാനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചെറുകിട കച്ചവടക്കാരുടെ ജീവിതം വഴിമുട്ടിക്കുന്ന തീരുമാനമായിരുന്നു നോട്ടുനിരോധനമെന്നും ചിദംബരം അഭിപ്രായപ്പെട്ടു. പുതിയ തൊഴിലവസപങ്ങള്‍ ഉണ്ടാക്കാന്‍ ഈ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കായില്ലെന്ന് അദ്ദേഹം പറഞ്ഞു.

നോട്ടുനിരോധനത്തിന്റെ ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറും മുമ്പേ ജി.എസ്.ടി കൂടി പ്രഖ്യാപിച്ചതോടെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമായിത്തീര്‍ന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement