എഡിറ്റര്‍
എഡിറ്റര്‍
ഗ്ലാമറില്ലാതെ നയന്‍സ്
എഡിറ്റര്‍
Sunday 17th March 2013 2:29pm

കോളിവുഡും മോളിവുഡും അടക്കി വാഴുന്ന ഗ്ലാമര്‍താരം നയന്‍താരയുടെ അടുത്ത ചിത്രം ഇതു കതിര്‍വേലന്‍ കാതല്‍’ ന്റെ ചിത്രീകരണം കോയമ്പത്തൂരില്‍ ഉടന്‍ പൂര്‍ത്തിയാകും.

Ads By Google

ഈ മാസം 19 നും 28 നുമിടയില്‍ ഈ പ്രണയചിത്രത്തിന്റെ രണ്ടാം ഘട്ടം ചിത്രീകരിക്കുമെന്നാണ് അറിയുന്നത്. ഉദയ്‌നിധി സ്റ്റാലിനാണ് നയന്‍താരയുടെ നായകന്‍.

എസ്.ആര്‍ പ്രഭാകരന്‍ സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ ഹരീഷ് ജയരാജിന്റേതാണ് സംഗീതം. സാധാരണ കുടുംബത്തിലെ ജോലിക്കാരിയായ യുവതിയുടെ പ്രണയമാണ് കഥ.

പവിത്രയെന്നാണ് കഥാപാത്രത്തിന്റെ പേര്.കതിര്‍വേലനുമായി പ്രണയത്തിലാകുന്ന പവിത്രയുടെ കഥ പറയുന്ന ഈ ചിത്രത്തിന്റെ ആദ്യഘട്ടം ചിത്രീകരിച്ചത് ചെന്നൈയിലാണ്.

പാട്ടില്‍ പോലും ഗ്ലാമറസായിട്ടല്ല നയന്‍സ് എത്തുകയെന്നതാണ് ഇതു കതിര്‍വേലന്‍ കാതലിന്റെ പ്രത്യേകത.

Advertisement