എഡിറ്റര്‍
എഡിറ്റര്‍
ഐഡിയ പുതിയ 3ജി സ്മാര്‍ട്ട് ഫോണ്‍ വിപണിയിലിറക്കി
എഡിറ്റര്‍
Wednesday 13th March 2013 4:18pm

ന്യൂദല്‍ഹി:മൊബൈല്‍ ഓപ്പറേറ്ററായ ഐഡിയ സെല്ലുലര്‍ ലിമിറ്റഡ് സീല്‍ എന്ന പേരില്‍ പുതിയ ഡ്യൂവല്‍ സിം 3ജി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിച്ചു.

Ads By Google

ആന്‍ഡ്രോയിഡ് 2.3.6 പ്ലാറ്റ്‌ഫോമിലാണ്  3ജി സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

സ്‌പോര്‍ട്ടി രൂപഭാവങ്ങളുള്ള ഐഡിയ സീലിന് 3.5 ഇഞ്ച് ടച്ച് സ്‌ക്രീനാണുള്ളത്.

ഡിജിറ്റല്‍ സൂമോടുകൂടിയ 3 എം.പി ഓട്ടോഫോക്കസ് ക്യാമറ, 512 എംബി ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, വൈഫൈ, ജി.പി.എസ്, എം.പി.ത്രി പ്ലെയര്‍, ബ്ലൂടൂത്ത്, ബില്‍റ്റ്ഇന്‍ സോഷ്യല്‍ മീഡിയ ആപ്‌സ് എന്നിവയാണ് ഐഡിയാ സെല്ലുലാര്‍ ലിമിറ്റഡ് പുറത്തിറക്കിയ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ പ്രത്യേകതകള്‍.

കൂടാതെ ഫോണ്‍ ഡയറക്ടറിയും പ്രീലോഡഡ് ഗൂഗിളും യൂ ട്യൂബും ഐഡിയ ടിവിയും ഇതില്‍ ലഭ്യമാകും. കൂടാതെ 1300 എം.എ.എച്ച്  ബാറ്ററിയും ഇതില്‍ ലഭ്യമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

5,390 രൂപയാണ് സീലിന്റെ വില. അതി നൂതനമായ എല്ലാ സാങ്കേതിക വിദ്യയും ഇതില്‍ ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

Advertisement