എഡിറ്റര്‍
എഡിറ്റര്‍
‘അതെ ഞങ്ങളും അവള്‍ക്കൊപ്പം’; നടിക്ക് പിന്തുണയുമായി ഐ.സി.യു
എഡിറ്റര്‍
Monday 11th September 2017 10:17pm

 

കോഴിക്കോട്: അക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പവും ദിലീപിനു വേണ്ടിയും രാഷ്ട്രീയ സാമൂഹിക രംഗത്തെ പലരും ചേരി തിരിഞ്ഞപ്പോള്‍ സമകാലിക വിഷയങ്ങളെ തീവ്രതയോടെ സമൂഹമാധ്യമങ്ങളില്‍ അവതരിപ്പിക്കുന്ന ഐ.സി.യുവിന് ഏത് പക്ഷം ചേരണമെന്നതില്‍ യാതൊരു സംശയവും ഇല്ല. തങ്ങളുടെ ഫേസ്ബുക്ക് പേജിന്റെ കവര്‍ചിത്രം ‘അവള്‍ക്കൊപ്പം’ എന്നാക്കിയാണ് ഐ.സി.യു നിലപാട് വ്യക്തമാക്കിയത്.

Also Read: ‘താങ്കള്‍ പുലര്‍ത്തിയിരുന്ന മാധ്യമ ധര്‍മ്മത്തിന് ആദരാഞ്ജലികള്‍’; സെബാസ്റ്റ്യന്‍ പോളിനു മറുപടിയുമായി നടിയുടെ ബന്ധു


കഴിഞ്ഞദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലായിരുന്നു ‘അവള്‍ക്കൊപ്പം’ എന്ന ടാഗ്‌ലൈന്‍ പ്രത്യക്ഷപ്പെടുന്നത്. പുരസ്‌കാര ദാന ചടങ്ങിനു മുന്‍പ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ‘അവള്‍ക്കൊപ്പം’ എന്ന പേരില്‍ ഒപ്പു ശേഖരണം നടത്തിയിരുന്നു. പിന്നീട് വേദിയില്‍ നൃത്തമവതരിപ്പിച്ച റിമ കല്ലിങ്കല്‍ അവള്‍ക്കൊപ്പമെന്ന ബാനറുമായിട്ടായിരുന്നു വേദിയിലെത്തിയത്.

റിമാന്‍ഡിലുള്ള ദിലീപിനെ കാണാന്‍ പ്രമുഖ താരങ്ങളും ദിലീപിന് പിന്തുണയര്‍പ്പിച്ച മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോളും രംഗത്തെത്തിയതോടെയാണ് ഐ.സി.യു തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സമകാലിക വിഷയങ്ങളില്‍ വ്യക്തമായ നിലപാടുകളുമായി രംഗത്തെത്തുന്ന ട്രോള്‍ ഗ്രൂപ്പാണ് ഐ.സി.യു

 


Dont Miss: ഗുജറാത്തില്‍ ദളിത് യുവാവിനുനേരെ വെടിവെപ്പ്: സംഭവം ദളിതര്‍ ഏറ്റവും സുരക്ഷിതര്‍ ഗുജറാത്തിലെന്ന അമിത് ഷായുടെ അവകാശവാദത്തിന് പിന്നാലെ


കവര്‍ ചിത്രം പോസ്റ്റ്‌ചെയ്ത് മൂന്ന് മണിക്കൂറുകള്‍ക്കകം രണ്ടായിരത്തഞ്ഞൂറോളം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നിരവധിയാളുകളും ഇതിനോടകം അവള്‍ക്കൊപ്പം എന്ന ടാഗ്‌ലൈനോട് ഫേസ്ബുക്കില്‍ പോസ്റ്റുകളുമായെത്തിയിട്ടുണ്ട്.

Advertisement