എഡിറ്റര്‍
എഡിറ്റര്‍
അവസാന നിമിഷം ബ്രിട്ടന്‍ പിന്‍മാറി; രാജ്യാന്തര കോടതി ജഡ്ജി സ്ഥാനം ഇന്ത്യയ്ക്ക്
എഡിറ്റര്‍
Tuesday 21st November 2017 8:43am


ഹേഗ്: ഐക്യരാഷ്ട്ര സംഘടനയുടെ നീതിന്യായ സംവിധാനമായ രാജ്യാന്തര കോടതി (ഐ.സി.ജെ) ജഡ്ജി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇന്ത്യയ്ക്കു വിജയം. ഇന്ത്യക്കാരനായ ദല്‍വീര്‍ ഭണ്ഡാരി ജഡ്ജി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതായി വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു.

മത്സരരംഗത്തുണ്ടായിരുന്ന ബ്രിട്ടന്റെ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡ് അവസാനനിമിഷം പിന്മാറിയതോടെയാണു ഭണ്ഡാരിയുടെ വിജയം ഉറപ്പായത്. 1945ല്‍ രൂപീകൃതമായ രാജ്യാന്തര കോടതിയില്‍ ചരിത്രത്തില്‍ ആദ്യമായാണു ബ്രിട്ടനു ജഡ്ജിയില്ലാതാവുന്നത്. രണ്ടാം തവണയാണ് ഭണ്ഡാരി ഐ.സി.ജെയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.


Also Read: ‘മദ്യശാലകള്‍ക്ക് ദേവീദേവന്‍മാരുടെയും ചരിത്രപുരുഷന്‍മാരുടെയും പേരിടേണ്ട’; ഉത്തരവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍


അതേസമയം നേരത്തേ 11 വട്ടവും യു.എന്‍ പൊതുസഭയില്‍ വോട്ടെടുപ്പു നടന്നപ്പോള്‍ ഇന്ത്യയ്ക്കു വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. പൊതുസഭയില്‍ 193ല്‍ 183 വോട്ടും രക്ഷാസമിതിയിലെ എല്ലാ വോട്ടുകളും നേടിയാണു ഭണ്ഡാരി വിജയിച്ചിരിക്കുന്നത്.

അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ചൈന എന്നീ സ്ഥിരാംഗങ്ങള്‍ മറ്റൊരു സ്ഥിരാംഗമായ ബ്രിട്ടന്റെ ഗ്രീന്‍വുഡിനെയായിരുന്നു പിന്തുണച്ചിരുന്നത്. ഗ്രീന്‍വുഡ് പിന്മാറിയെങ്കിലും നേരത്തേ നിശ്ചയിച്ചതുപോലെ വോട്ടിങ് നടന്നു.

തെരഞ്ഞെടുപ്പിനായി യു.എന്‍ പൊതുസഭയുടെയും രക്ഷാസമിതിയുടെയും സംയുക്ത സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു ബ്രിട്ടന്‍ രംഗത്തുവന്നതിനെ ഭൂരിപക്ഷ അംഗങ്ങളും എതിര്‍ത്തിരുന്നു. പൊതുസഭയില്‍നിന്നും രക്ഷാസമിതിയില്‍നിന്നും മൂന്നുപേര്‍ വീതം ഉള്‍പ്പെട്ട സമിതിയുണ്ടാക്കി ജഡ്ജിയെ അവര്‍ തീരുമാനിക്കട്ടെയെന്നായിരുന്നു ബ്രിട്ടന്റെ ആവശ്യം.


Also Read: ഉത്തര കൊറിയയെ അമേരിക്ക ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിച്ചു


ഈ സംയുക്ത സമിതി മുന്നോട്ടു വയ്ക്കുന്ന പേരു പിന്നീടു പൊതുസഭയും രക്ഷാസമിതിയും അംഗീകരിക്കണം. പല റൗണ്ട് വോട്ടെടുപ്പുകളിലും തീരുമാനമുണ്ടാകാത്ത സാഹചര്യമുണ്ടായാല്‍, പൊതുസഭയിലെ വോട്ടെടുപ്പില്‍ തുടര്‍ച്ചയായി മുന്നിട്ടുനില്‍ക്കുന്ന ആളെ തിരഞ്ഞെടുക്കുന്നതാണു രാജ്യന്തര കോടതി ജഡ്ജി തെരഞ്ഞെടുപ്പിലെ കീഴ്‌വഴക്കം.

അങ്ങനെയാണെങ്കില്‍ ഇന്ത്യയുടെ ദല്‍വീര്‍ ഭണ്ഡാരി ജയിക്കും. ഈ സാഹചര്യം ഒഴിവാക്കാനായിരുന്നു ബ്രിട്ടന്റെ ശ്രമം. എന്നാല്‍ പിന്നീട് പല കോണുകളില്‍നിന്ന് എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്നു ഗ്രീന്‍വുഡ് പിന്മാറുകയായിരുന്നു.

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സംബന്ധിച്ച് ഇന്ത്യ -പാക്കിസ്ഥാന്‍ തര്‍ക്കം ഇപ്പോള്‍ രാജ്യാന്തര കോടതിയുടെ പരിഗണനയിലാണ്.

Advertisement