എഡിറ്റര്‍
എഡിറ്റര്‍
‘പെട്ടെന്ന് ഡാ.. എന്നൊരു വിളിയാണ് നോക്കുമ്പോ സൗബിന്‍ ചേട്ടന്‍’; ഇങ്ങനെയാണ് ഇച്ചാപ്പിയും ഹസീബും പറവയിലെത്തിയത്, വീഡിയോ കാണാം
എഡിറ്റര്‍
Sunday 24th September 2017 2:02pm

കൊച്ചി: കേരളക്കരയാകെ വട്ടമിട്ട് പറക്കുകയാണ് സൗബിന്‍ ഷാഹിറിന്റെ പറവ. ചിത്രത്തിലെ താരങ്ങളുടെ പ്രകടനത്തിനും പ്രമേയത്തിനുമെല്ലാം മികച്ച പ്രതികരമാണ് ലഭിക്കുന്നത്. മൊത്തത്തില്‍ പറഞ്ഞാല്‍ പറവ മലയാളികളുടെ മനസില്‍ കൂടുകെട്ടി കഴിഞ്ഞിരിക്കുന്നു.

ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ താരപ്രഭയെപ്പോലും കവച്ചു വെക്കുന്ന പ്രകടനമാണ് ഇച്ചാപ്പിയും ഹസീബുമായെത്തിയ അമല്‍ ഷായും ഗോവിന്ദും കാഴ്ച്ചവെച്ചിരിക്കുന്നത്. കണ്ടവരെല്ലാം പയ്യന്മാരുടെ ആരാധകരമായി മാറിയിരിക്കുന്നു. എവിടുന്നു കിട്ടി ഇവന്മാരെയെന്നാണ് മിക്കവരും ചോദിക്കുന്നത്. ആ ചോദ്യത്തിന് ഉത്തരവുമായി ഇച്ചാപ്പിയും ഹസീബും തന്നെയെത്തിയിരിക്കുകയാണ്.


Don’t Miss: ഉയരത്തില്‍ പറന്ന് പറവയും സൗബിനും


മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പറവയിലേക്കെത്തിയ അനുഭവം അവര്‍ പങ്കുവെച്ചത്.

തന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് ഇച്ചാപ്പിയെന്ന അമല്‍ ഷാ പറയുന്നത് ഇങ്ങനെയാണ്.

‘ ഒരു കല്യാണം കഴിഞ്ഞു വരികയായിരുന്നു. സൈക്കിളിലായിരുന്നു വന്നിരുന്നത് (ഒറ്റ ടയറില്‍). പെട്ടെന്ന് ഡാ.. എന്നൊരു വിളിയാണ് നോക്കുമ്പോ സൗബിന്‍ ചേട്ടന്‍. എവിടാടാ നിന്റെ വീട്, നമ്പറുണ്ടോ എന്നൊക്കെ ചോദിച്ചു. ഞാന്‍ കരുതി സൈക്കിള്‍ ഒടിച്ചത് വീട്ടില്‍ പറയാനായിരിക്കുമെന്നാണ്. വൈകിട്ട് അവരുടെ ഫ്‌ളാറ്റിലേക്ക് ചെല്ലാന്‍ പറഞ്ഞു. ചെന്നപ്പോ സിനിമയില്‍ അഭിനയിക്കാന്‍ പറ്റുമോ എന്നു ചോദിച്ചു. ഞാന്‍ അപ്പോ തന്നെ യെസ് പറഞ്ഞു.’

ഫോര്‍ട്ട് കൊച്ചിക്കാരന്‍ തന്നെയാണ് അമല്‍. അഭിനയിച്ച് യാതൊരു പരിചയവുമില്ല. എല്ലാം സൗബിന്‍ ചേട്ടന്‍ പഠിപ്പിച്ചതാണെന്നാണ് അവന്‍ പറയുന്നത്.


Also Read:  ‘ഹാട്രിക്ക് എന്ന വാക്കിന്റെ അര്‍ത്ഥം പോലുമറിയാത്ത അച്ഛന്‍; പൂജാമുറിയില്‍ കയറി വാതിലടച്ച അമ്മ’; കുല്‍ദീപിന്റെ ചരിത്ര നേട്ടത്തെ കുറിച്ച് കുടുംബത്തിനും ചിലത് പറയാനുണ്ട്


ഇതിലും രസകരമാണ് ഗോവിന്ദിന്റെ രംഗപ്രവേശം, ഗോവിന്ദാണ് ചിത്രത്തിലെ ചിരിത്താരം ഹസീബ്.

‘ അമ്മയ്ക്ക് ചായക്കടയുണ്ട്. സൗബിന്‍ ചേട്ടന്‍ സ്ഥിരമായി അവിടെ വരാറുണ്ട്. ഞങ്ങള്‍ ആദ്യം കാണുന്നത് തന്നെ ഞാന്‍ സൈക്കിളില്‍ വീഴുമ്പോഴാണ്. രണ്ട് ദിവസം കഴിഞ്ഞ് ഒരു ദിവസം വൈകിട്ട് ചേട്ടന്‍ വിളിച്ച് ചോദിച്ചു. സിനിമയില്‍ അഭിനയിക്കണോ എന്ന്.’ പിന്നെ എന്തുണ്ടായെന്ന് തിയ്യറ്ററിലെ ആരവങ്ങളും കയ്യടികളും പറയും.

Advertisement