ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
World News
ഐസ്‌ലന്റ് താരങ്ങള്‍ക്ക് ലൈംഗികബന്ധത്തിന് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത; നിലപാട് വ്യക്തമാക്കി കോച്ച്
ന്യൂസ് ഡെസ്‌ക്
Friday 22nd June 2018 12:52pm

മോസ്‌ക്കോ: ലോകകപ്പ് മത്സരം നടക്കുന്നതിനിടെ ഐസ്‌ലന്റ് താരങ്ങള്‍ക്ക് ജീവിതപങ്കാളികളുമായി ലൈംഗികബന്ധം നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയെന്ന വിവാദത്തില്‍ നിലപാട് വ്യക്തമാക്കി കോച്ച് ഹെയ്മിര്‍ ഹല്‍ഗ്രിംസണ്‍.

ലോകകപ്പ് നടക്കുന്നതിനിടെ അവരുടെ ജീവിത പങ്കാളികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് ഒരു തരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നായിരുന്നു കോച്ചിന്റെ പ്രതികരണം.


Also Read ഏറ്റുമാനൂരില്‍ അര്‍ജന്റീന ആരാധകനെ കാണാനില്ല; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി


താരങ്ങള്‍ക്കൊപ്പം അവരുടെ ഭാര്യമാരെ റഷ്യയിലേക്ക് കൊണ്ടുവരാത്തത് ഇങ്ങനെ വിലക്കുള്ളത് കൊണ്ടാണോ എന്ന ഐസ്‌ലന്റ് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ദൂരം കൂടുതലുള്ളതിനാലാണ് പങ്കാളികളെ റഷ്യയിലെത്താതിരുന്നത്. കളിക്കാര്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ വിലക്കുണ്ടെന്ന വാദം വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

സ്‌ക്വാഡിലെ താരങ്ങള്‍ക്ക് സെക്‌സിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അത്തരത്തിലൊരു സംഭവമില്ലെന്നും ‘സമയമുണ്ടെങ്കില്‍ ആവാം’ എന്നുമായിരുന്നു ക്യാപ്റ്റന്‍ അരോണ്‍ ഗന്നാര്‍സോണിന്റെ മറുപടി.

ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ തളച്ച ഐസ്‌ലന്റ് വെള്ളിയാഴ്ച രണ്ടാം മത്സരത്തില്‍ നൈജീരിയയുമായി ഏറ്റുമുട്ടും.

Advertisement