ലണ്ടന്‍: മഴയില്‍ മുങ്ങിയ ആദ്യ കളികള്‍ക്ക് ശേഷം ക്രിക്കറ്റ് ലോകകപ്പ് ആവേശത്തോടടുക്കുകയാണ്. റൗണ്ട് റോബിന് ഫോര്‍മാറ്റിലുള്ള ആദ്യമത്സരങ്ങള്‍ അവസാനിക്കാനിരിക്കെ ടൂര്‍ണ്ണമെന്റിന് മുന്‍പ് കപ്പ് ഫേവറിറ്റുകളായ ഇംഗ്ലണ്ട് പുറത്താകാനും സാധ്യതാ പട്ടികയില്‍ അവസാനസ്ഥാനക്കാരായിരുന്ന പാകിസ്താന് ടോപ് നാലില്‍ എത്താനും പോലും സാധ്യതയുണ്ട്. ന്യൂസിലാന്റ്, ആസ്ട്രേലിയ, ഇന്ത്യ ടീമുകളാണ് നിലവില്‍ സെമി സാധ്യത ഉറപ്പിച്ചിരിക്കുന്നവര്‍.
ആതിഥേയരായ ഇംഗ്ലണ്ടിന് പാകിസ്താനോടും ശ്രീലങ്കയോടുമേറ്റ അപ്രതീക്ഷിത തോല്‍വിയാണ് തിരിച്ചടിയായത്. ആറ് കളികളില്‍ നിന്ന് എട്ട് പോയന്റാണ് ഇംഗ്ലണ്ടിന്റെ നിലവിലെ സമ്പാദ്യം. ഇനി കളി ബാക്കിയുള്ളത് പോയന്റ് പട്ടികയിലെ ആദ്യ സ്ഥാനാക്കാരായ ആസ്ട്രേലിയ, ന്യൂസിലാന്റ്, ഇന്ത്യ എന്നിവര്‍ക്കെതിരെ! മൂന്നുടീമുകള്ക്കുമെതിരെയും ലോകകപ്പില്‍ മോശം റെക്കോഡാണ് ഇംഗ്ലണ്ടിനുള്ളത്.
അഫ്ഗാനിസ്താനെതിരായ ബംഗ്ലാദേശിന്റെ ജയം കൂടിയായതോടെ പോയന്റ് ടേബിളില്‍ മത്സരം കടുത്തിരിക്കുകയാണ്. നിലവില്‍ ഏഴ് പോയന്റുമായി ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തുണ്ട്.
ഇന്ത്യയും ന്യൂസിലാന്റുമാണ് ഈ ലോകകപ്പില്‍ ഇതുവരെ അപരാജിതരായിട്ടുള്ള ടീമുകള്‍. ഇരുടീമും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
ലോകകപ്പിന് മുന്‍പ് ആരും സാധ്യത കല്‍പ്പിക്കാതിരുന്ന പാകിസ്താനും സെമിയിലേക്ക് കണ്ണുംനട്ടിരിക്കുകയാണ്. ഇന്ത്യയോടേറ്റ തോല്‍വിയ്ക്ക് പിന്നാലെ പ്രതിസന്ധിയിലായ പാകിസ്താന്, ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചതോടെ മത്സരത്തിലേക്ക് തിരിച്ചുവന്നു. ഇംഗ്ലണ്ടിന് കടുത്ത മത്സരമാണെങ്കില്‍ പാകിസ്താന് പ്രതീക്ഷയ്ക്ക് വകയുള്ള എതിരാളികളോടാണ് ഇനി ഏറ്റുമുട്ടാനുള്ളത്.
കരുത്തരായ ന്യൂസിലാന്റ്, ബംഗ്ലാദേശ്, അഫ്ഗാനിസ്താന് എന്നീ ടീമുകളാണ് പാകിസ്താന് ഇനി നേരിടാനുള്ളത്. ഇന്ത്യയോടും വെസ്റ്റ് ഇന്‍ഡീസിനോടും ദക്ഷിണാഫ്രിക്കയോടും ജയിക്കാനായാല്‍ ശ്രീലങ്കയ്ക്കും അവസാന നാലിലെത്താം. സമാനമായ വിദൂരസാധ്യത വെസ്റ്റ് ഇന്‍ഡീസിനും ഉണ്ട്. അഫ്ഗാന്, ശ്രീലങ്ക, ഇന്ത്യ എന്നിവരോട് ജയിച്ചാല്‍ കരീബിയന്‍ പട സെമിയിലെത്തും.
ടീമുകളുടെ പോയന്റും സെമി സാധ്യതകളും ചുവടെ-
ബംഗ്ലാദേശ്- 7 പോയന്റ്, ഇന്ത്യയേയും പാകിസ്താനേയും തോല്‍പ്പിച്ചാല്‍ 11 പോയന്റ്
ശ്രീലങ്ക-6 പോയന്റ്, ദക്ഷിണാഫ്രിക്കയേയും വെസ്റ്റ് ഇന്‍ഡീസിനേയും ഇന്ത്യയേയും തോല്‍പ്പിച്ചാല്‍ 12 പോയന്റ്
പാകിസ്താന്- 5 പോയന്റ്, ന്യൂസിലാന്റിനേയും അഫ്ഗാനിസ്താനേയും ബംഗ്ലാദേശിനേയും തോല്‍പ്പിച്ചാല്‍ 11 പോയന്റ്
WATCH THIS VIDEO