നാലാം നമ്പറില്‍ ആശങ്ക; ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
ICC WORLD CUP 2019
നാലാം നമ്പറില്‍ ആശങ്ക; ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th April 2019, 8:02 am

മുംബൈ: ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നരയോടെ മുംബൈയിലായിരിക്കും ടീം പ്രഖ്യാപനം.

15 അംഗ ടീമിനെയാണ് ലോകകപ്പിന് ഇന്ത്യ അയക്കുന്നത്. നാലാം നമ്പറില്‍ ആര് ടീമിലെത്തും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അംബാട്ടി റായിഡു, കെ.എല്‍ രാഹുല്‍, വിജയ് ശങ്കര്‍, റിഷഭ് പന്ത് എന്നിവരാണ് നാലാം നമ്പറിനായി മത്സരരംഗത്തുള്ളത്.

ഓപ്പണിംഗില്‍ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും മൂന്നാം നമ്പറില്‍ വിരാട് കോഹ്‌ലിയും തന്നെയായിരിക്കും ബാറ്റിംഗിനിറങ്ങുക. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയും ഉണ്ടാകും.

ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ക്കായിരിക്കും പേസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതല. കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും സ്പിന്‍ ബൗളിംഗ് കൈകാര്യം ചെയ്യും. ആള്‍റൗണ്ടറായി ഹര്‍ദിക് പാണ്ഡ്യയും ടീമിലുണ്ടാകും.

നാലാം നമ്പറില്‍ റിഷഭ് പന്തിനാണ് സാധ്യത കൂടുതല്‍. രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിക്കാമെന്നതും പന്തിന് പ്ലസ് പോയന്റാണ്. രാഹുലും ഈ സ്ഥാനത്തിനായി മത്സരരംഗത്തുണ്ട്.

ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. മേയ് 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് ലോകകപ്പ് നടക്കുക. ഓസ്ട്രലിയയാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

WATCH THIS VIDEO: