സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
ICC
2021 ല്‍ ഇന്ത്യയില്‍ നടത്താനിരുന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ ഐ.സി.സി റദ്ദാക്കി; പകരം ടി 20
സ്പോര്‍ട്സ് ഡെസ്‌ക്
Thursday 26th April 2018 8:31pm

കൊല്‍ക്കത്ത: 2021 ല്‍ ഇന്ത്യയില്‍ നടത്താനിരുന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) റദ്ദാക്കി.
പകരം 20 ട്വന്റി മത്സരങ്ങള്‍ നടത്താനാണ് തീരുമാനം. അഞ്ച് ദിവസമായി നടക്കുകയായിരുന്ന കൗണ്‍സില്‍ യോഗത്തിന്റെ അവസാന ദിനമായ ഇന്നാണ് ഇതു സംബന്ധിച്ച് ഐ.സി.സി തീരുമാനമെടുത്തത്.

ഐക്യകണ്ഠേനേയാണ് ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കി ടി.20 മതിയെന്ന തീരുമാനത്തില്‍ എത്തിയതെന്ന് ഐ.സി.സി ചീഫ് എക്സിക്യൂട്ടീവ് ഡേവ് റിച്ചാര്‍ഡ്സണ്‍ പറഞ്ഞു. 16 ടീമുകളുള്ള ടി 20 ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കും ജനപ്രീതിയ്ക്കും വേണ്ടിയാണ് പുതിയ തീരുമാനമെന്നും റിച്ചാര്‍ഡ്സണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബി.സി.സി.ഐ പ്രതിനിധിയും തീരുമാനത്തെ അംഗീകരിച്ചു തന്നെയാണ് വോട്ട് ചെയ്തത്.


Read Also : സ്ഥിരതയില്ലാതെ ഓറഞ്ച് ക്യാപ്പ്; ഒരൊറ്റ ദിവസം മാറിമറിഞ്ഞത് മൂന്നു പേരിലൂടെ; തിരിച്ച് പിടിക്കാന്‍ ഗെയ്‌ലും വില്ല്യംസണും ഇന്നിറങ്ങും


നേരത്തെ ഐ.സി.സി അംഗങ്ങളായ 104 രാജ്യങ്ങള്‍ക്കും ടി20 പദവി നല്‍കാന്‍ ഐ.സി.സി തീരുമാനിച്ചിരുന്നു. നിലവില്‍ 18 രാജ്യങ്ങള്‍ക്ക് മാത്രമായിരുന്നു ഐ.സി.സി ടി20 പദവി നല്‍കിയിരുന്നത്. ഐ.സി.സി പൂര്‍ണ്ണ അംഗങ്ങള്‍ക്ക് പുറമെ സ്‌കോട്ട്‌ലന്റ്, നെതര്‍ലന്‍ഡ്, ഹോങ്കോംഗ്, യു.എ.ഇ, ഒമാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കായിരുന്നു ടി20 പദവി ലഭിച്ചിരുന്നത്.

Advertisement