എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ ടീമിന്റേത് മികച്ച ഫീല്‍ഡിങ് : ധോണി
എഡിറ്റര്‍
Monday 17th June 2013 10:43am

dhoni-new

ബിര്‍മിങ്ഹാം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ് സൈഡ് ലോകത്തെ മറ്റേത് ടീമിനേക്കാളും മികച്ചതാണെന്ന് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി.

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരെ നടന്ന മത്സര ശേഷം പ്രതികരിക്കുകയായിരുന്നു ധോണി.

Ads By Google

മറ്റേത് ടീമിനേക്കാളും ഫീല്‍ഡിങ് സൈഡില്‍ മികച്ച് നില്‍ക്കുന്നത് ഇന്ത്യ തന്നെയാണ്. മികച്ച പ്രകടനമാണ് നിലവില്‍ ടീം നടത്തിക്കൊണ്ടി രിക്കുന്നത്.

നിലവിലെ പ്രകടനം അതേപോലെ നിലനിര്‍ത്തുകയും ഇനിയും ഉയര്‍ച്ചയിലേക്ക് പോകണമെന്നതുമാണ് ടീമംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

പാക്കിസ്ഥാനുമായി നടന്ന മത്സരത്തിലെ രണ്ട് മികച്ച റണ്‍ ഔട്ടുകള്‍ ടീമിന്റെ ഫീല്‍ഡിങ് മികവിനെ തന്നെയാണ് കാണിക്കുന്നത്. ബൗളര്‍ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനവും ഏറെ മികച്ചതായിരുന്നു. ബോള്‍ സ്വിങ് ചെയ്യിക്കാന്‍ അദ്ദേഹത്തിന് നന്നായറിയാം.

അദ്ദേഹം നന്നായി ബൗള്‍ ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും ധോണി പറഞ്ഞു.

ഗ്രൂപ്പ് എ യില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ടീം ഇന്ത്യ.

Advertisement