എഡിറ്റര്‍
എഡിറ്റര്‍
സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം ആണവ വിരുദ്ധ കൂട്ടായ്മയായ ഐ.സി.എ.എന്നിനു
എഡിറ്റര്‍
Friday 6th October 2017 4:46pm


സ്റ്റോക്ക്ഹോം: ഈ വര്‍ഷത്തെ സമാധാനത്തിനുളള നൊബേല്‍ പുരസ്‌കാരം ആണവ വിരുദ്ധ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ ക്യാമ്പയിന്‍ ടു അബോളിഷ് ന്യൂക്ലിയര്‍ വെപ്പണി (ഐ.സി.എ.എന്‍)നു. 101 രാജ്യങ്ങളുടെ സര്‍ക്കാരിതര സംഘടനയാണ് പുരസ്‌കാരകത്തിനര്‍ഹമായ ഐ.സി.എ.എന്‍


Also Read: ഗാന്ധി വധത്തില്‍ പുനരന്വേഷണത്തിന് ഹര്‍ജി; സാധുത പരിശോധിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് സുപ്രീംകോടതി


468 സംഘടനകള്‍ അംഗമായ ഈ കൂട്ടായ്മ 10 വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ജനീവ ആസ്ഥാനമായാണ് കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്.

ആണവനിര്‍വ്യാപനം എന്ന ഐക്യരാഷ്ട്രസഭയുടെ നിലപാടിനെ തിരുത്തി ആണവനിരായുധീകരണം എന്ന നിലപാട് സ്വീകരിച്ച് കൊണ്ടാണ് 2007 ല്‍ ഐ.സി.എ.എന്‍ രൂപം കൊണ്ടത്.


Dont Miss: താന്‍ വട്ടനാണെന്നാണ് കേരളത്തിലെ പലരും പറയുന്നത്; കോടിയേരി ഒരിക്കലും സിംഹത്തെ കണ്ടിട്ടില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം


ഇന്ത്യ-പാകിസ്താന്‍ ആണവ ബലപരീക്ഷണത്തിനെതിരെ ശക്തമായ നിലപാട് എടുത്ത സംഘടനയാണ് ഐ.സി.എ.എന്‍. 300 ലേറെ നോമിനേഷനുകളില്‍ നിന്നാണ് നൊബേല്‍ സമിതി സംഘടനയെ തെരഞ്ഞെടുക്കുന്നത്. ഓസ് ലോയില്‍ ഡിസംബര്‍ 10 നു നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിക്കുക.

Advertisement