എഡിറ്റര്‍
എഡിറ്റര്‍
മാധുരിയെപ്പോലെ നൃത്തം ചെയ്യണമെന്നാണ് ആഗ്രഹം: സണ്ണി ലിയോണ്‍
എഡിറ്റര്‍
Monday 10th June 2013 12:25pm

sunny-leon

മുംബൈ: മാധുരി ദീക്ഷിതെപ്പോലെ നൃത്തം ചെയ്യുകയെന്നത് തന്റെ വലിയൊരു ആഗ്രഹമാണെന്ന് ഇന്തോ കനേഡിയന്‍ പോണ്‍ താരം സണ്ണി ലിയോണ്‍.

ജലക് ദിക്‌ലാ ജാ ഡാന്‍സ് റിയാലിറ്റി ഷോയിലെ വിധികര്‍ത്താവായ മാധുരിയോടാണ് സണ്ണി തന്റെ മനസിലെ ആഗ്രഹം വെളിപ്പെടുത്തിയത്.

Ads By Google

നൃത്തത്തെ ഞാന്‍ എന്നും സ്‌നേഹിച്ചിട്ടുണ്ട്. നന്നായി നൃത്തം ചെയ്യുന്നവരോട് വലിയ ആരാധന തോന്നിയിട്ടുണ്ട്. ദേവാസ് എന്ന ചിത്രത്തിലെ ഡോലാ രേ ഡോലാ രേ എന്ന ഗാനരംഗത്തില്‍ നൃത്തം ചെയ്യുന്ന മാധുരി ജിയെ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്.

എനിയ്ക്കും അങ്ങനെ നൃത്തം ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് പോയിട്ടുണ്ടെന്നും സണ്ണി ലിയോണ്‍ പറയുന്നു.

സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ഷൂട്ട് ഔട്ട് അറ്റ് വദാല എന്ന ചിത്രത്തിലെ ഓ ലൈല എന്ന ഐറ്റം നമ്പറിലാണ് സണ്ണി ലിയോണ്‍ അവസാനമായി എത്തിയത്.

ജിസം 2 വിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സണ്ണി ലിയോണ്‍ എക്താ കപൂര്‍ പ്രൊഡക്ഷന്‍സില്‍ വന്ന രാഗിണി എം എം എസ് 2 വിലും ഉണ്ട്.

Advertisement