എഡിറ്റര്‍
എഡിറ്റര്‍
‘ഇല്ല, ഞാന്‍ ഇനി ആ വേഷം അവതരിപ്പിക്കില്ല’; മനസ് തുറന്ന് പാര്‍വതി
എഡിറ്റര്‍
Wednesday 8th November 2017 11:40pm

കൊച്ചി: ഒരു സിനിമ ഹിറ്റായി കഴിഞ്ഞാല്‍ അന്യഭാഷകളിലേക്ക് പറിച്ചു നടുന്നത് ഇന്നൊരു പതിവു കാഴ്ച്ചയാണ്. ചിലപ്പോള്‍ ഒറിജിനലില്‍ അഭിനയിച്ചവര്‍ തന്നെയായിരുന്നു റീമേക്കുകളിലും അഭിനയിക്കുക. അങ്ങനെയൊരു അവസരം കിട്ടിയാല്‍ ആരും വേണ്ടെന്ന് പറയില്ല. പക്ഷെ പാര്‍വതി അങ്ങനെയല്ല. ബാംഗ്ലൂര്‍ ഡെയ്‌സിലെ സാറായി വീണ്ടും വേഷമിടാന്‍ പാര്‍വതിയ്ക്ക് താല്‍പര്യമില്ല.

ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസു തുറന്നത്. ബാംഗ്ലൂര്‍ ഡെയ്സ് ഹിന്ദിയില്‍ എടുക്കുകയാണെങ്കില്‍ അതില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിനായിരുന്നു പാര്‍വതിയുടെ ഈ മറുപടി.

‘ഇല്ല. ഞാന്‍ ഇനി ആ വേഷം അവതരിപ്പിക്കില്ല. ഞാന്‍ ഇപ്പോള്‍ തന്നെ അതിന്റെ തമിഴ് റീമേക്കില്‍ അഭിനയിച്ചുകഴിഞ്ഞു. ഇനി ഒരു റീമേക്കില്‍ അഭിനയിക്കരുതെന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. സത്യം പറഞ്ഞാല്‍ എനിക്ക് ബോറടിച്ചുതുടങ്ങി. അത് ബോളിവുഡില്‍ എടുക്കുകയാണെങ്കില്‍ അഞ്ജലിക്ക് പ്രിയം ആലിയ ഭട്ട് ചെയ്യുന്നതിനോടായിരിക്കുമെന്ന് തോന്നുന്നു’. പാര്‍വതി പറഞ്ഞു.


Also Read: ‘വീട്ടിലെ മുതിര്‍ന്ന അംഗമാണ് ധോണി, 39ാം വയസില്‍ എനിക്ക് പറ്റുമെങ്കില്‍ അവനുമാകാം; ധോണി 2020 ലോകകപ്പ് വരെ കളി തുടരണമെന്ന് ആശിഷ് നെഹ്‌റ


താന്‍ ഏര്‍പ്പെട്ടിരിക്കുന്ന കലയിലൂടെയും താന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെയുമാണ് പ്രേക്ഷകരുമായി സംവേദിക്കുന്നതെന്നും അതുകൊണ്ട് സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകള്‍ പോലുള്ളവ തന്നെ ബാധിക്കില്ലെന്നും താരം പറയുന്നു.

ബോളിവുഡില്‍ തുടക്കക്കാരിയായതിനാല്‍ അവിടുത്തെ മറ്റ് കാര്യങ്ങളെക്കുറിച്ച് തനിക്ക് വലിയ ധാരണയില്ലെന്നും വിദേശയാത്രകളില്‍ ഇന്ത്യയില്‍ നിന്നുള്ള അഭിനേതാവാണെന്ന് പറയുമ്പോള്‍ ബോളിവുഡില്‍ നിന്നാണോ എന്നാണ് എല്ലാവരും ചോദിക്കുകയെന്നും പാര്‍വതി പറയുന്നു.

ബോളിവുഡിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമേയുള്ളൂ. മറ്റ് ഭാഷകളില്‍ ചെയ്തതു തന്നെയാണ് താന്‍ ഇവിടെയും ചെയ്യുന്നതെന്നും പാര്‍വതി പറഞ്ഞു.

Advertisement