ന്യൂദല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐ.പി.എല്‍ ആറാം സീസണില്‍ കളിക്കാന്‍ താനും ഉണ്ടാകുമെന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്ററും പഞ്ചാബ് കിങ്സ് ഇലവന് താരവുമായ ആദം ഗില്‍ക്രിസ്റ്റ്.
ഐ.പി.എല്‍ അഞ്ചാം സീസണില്‍ മത്സരിച്ച ശേഷം താന്‍ ഇനി ഐ.പി.എല്‍ മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്ന് കൂടുതല്‍ തീരുമാനം പിന്നീട് അറിയിക്കാമെന്നും വ്യക്തമാക്കിയിരുന്നു.[]
ഇന്നലെ പുറത്തിറക്കിയ ബി.സി.സി.ഐയുടെ പത്രക്കുറിപ്പില്‍ 2013 ല്‍ മത്സരിക്കുന്ന ഐ.പി.എല്‍ താരങ്ങളുടെ പേരിനൊപ്പം ഗില്‍ക്രിസ്റ്റും ഉണ്ട്.
ഐ.പി.എല്ലില്‍ തുടര്‍ന്നും ടീമിനൊപ്പം ഉണ്ടാകണമെന്ന് ഫ്രാന്‍ഞ്ചൈസികള്‍ തന്നോട് ആവശ്യപ്പെട്ടെന്നും അതിനാല്‍ തന്നെ അടുത്ത സീസണിലും തന്റെ സാന്നിധ്യം പ്രതീക്ഷിക്കാമെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.
ഐ.പി.എല്‍ അഞ്ചാം സീസണിന് ശേഷം അല്പം ഇടവേള എടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അതായിരുന്നു ഇനി ഐ.പി.എല്‍ മത്സരത്തിലേക്കില്ലെന്ന് പറഞ്ഞതെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.
ഇംഗ്ലണ്ട്, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക മത്സരങ്ങള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെന്നും അടുത്ത വര്‍ഷം നടക്കുന്ന ഓസ്ട്രേലിയ ഇന്ത്യ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് ജയം അനിവാര്യമാണെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.