എഡിറ്റര്‍
എഡിറ്റര്‍
രാഹുലിനെ അനുകരിച്ചോളു, മോദിയുടെ ശബ്ദം അനുകരിക്കരുത്; മോദിയെ അനുകരിച്ച പരിപാടി പ്രക്ഷേപണം ചെയ്യാതെ മത്സരാര്‍ത്ഥിയെ പുറത്താക്കി ചാനല്‍
എഡിറ്റര്‍
Thursday 26th October 2017 8:58pm


മുംബൈ: പ്രധാനമന്ത്രിയുടെ പ്രസംഗ ശൈലി അനുകരിച്ച് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയനായ യുവാവിനെ പരിപാടിയില്‍ നിന്ന് പുറത്താക്കി ചാനല്‍. 22 കാരനായ ശ്യാം രംഗീല എന്ന യുവാവിനെയാണ് സ്റ്റാര്‍ പ്ലസില്‍ സംപ്രേഷണം ചെയ്യുന്ന ‘ദ ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച്’ എന്ന ഹാസ്യപരിപാടിയില്‍ നിന്നാണ് മിമിക്രി താരത്തെ പുറത്താക്കിയത്.


Also Read: ഓട്ടോയാണെന്നു കരുതി പൊലീസ് ജീപ്പിന് കൈകാണിച്ച വൃദ്ധന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം


മോദിയെ അനുകരിക്കുന്ന എപ്പിസോഡ് സംപ്രേക്ഷണം ചെയ്യാതെ പൂഴ്ത്തിവെച്ചതിനു പിന്നാലെയാണ് മത്സരാര്‍ത്ഥിയെ പരിപാടിയില്‍ നിന്നു എലിമിനേറ്റ് ചെയ്തത്. ശ്യാം രംഗീല മോദിയുടെ പ്രസംഗം അനുകരിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.

ചാനല്‍ ഇതുവരെയും സംപ്രേഷണം ചെയ്യാത്ത എപ്പിസോഡിലെ ഭാഗമാണ് സോഷ്യല്‍മീഡിയയില്‍ ചോര്‍ന്നിരുന്നത്. മോദിയുടെ ശൈലിയില്‍ ‘മിത്രോം, ഞാന്‍ ഇന്ന് വളരെ മോശം വാര്‍ത്തയുമായാണ് നിങ്ങള്‍ക്കരികിലെത്തിയിരിക്കുന്നത്’ എന്നു പറഞ്ഞ് രംഗീലയുടെ പ്രകടനം തുടങ്ങിയതോടെ ചിരിയുടെ മാലപ്പടക്കമായിരുന്നു സ്റ്റുഡിയോയില്‍. അനുകരണം അവസാനിച്ചപ്പോഴേക്കും ഓഡിയന്‍സും വിധികര്‍ത്താക്കളും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നിതും വീഡിയോയിലുണ്ടായിരുന്നു.

എന്നാല്‍ മോദിയെ അനുകരിക്കരുതെന്ന് പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നോട് പറഞ്ഞതായാണ് ശ്യാം പറയുന്നത്. ‘പ്രധാന ഐറ്റംസായ മോദിയുടേയും രാഹുല്‍ ഗാന്ധിയുടേയും ശബ്ദങ്ങളാണ് ആദ്യ പ്രകടനത്തില്‍ അനുകരിച്ചത്. എന്നാല്‍ മോദിയുടെ ശബ്ദം അനുകരിക്കരുതെന്നും രാഹുല്‍ ഗാന്ധിയുടെ ശബ്ദം വേണമെങ്കില്‍ അനുകരിക്കാമെന്നും എന്നോട് പറഞ്ഞു. തുടര്‍ന്ന് മറ്റൊരു തിരക്കഥ ഞാന്‍ തയ്യാറാക്കി. എന്നാല്‍ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ രാഹുലിനേയും അനുകരിക്കരുതെന്നും അറിയിച്ചു. പിന്നീട് അതേ തിരക്കഥയില്‍ തന്നെ അവതരിപ്പിച്ചപ്പോള്‍ എന്നെ പുറത്താക്കുകയായിരുന്നു’, ശ്യാം പറയുന്നു.


Dont Miss: സി.പി.ഐ.എം- ബി.ജെ.പി സംഘര്‍ഷം സൃഷ്ടിക്കാന്‍ ബി.ജെ.പി കൊടിമരം നശിപ്പിച്ച് പൊലീസ്; വീഡിയോ


നേരത്തെ പുറത്തുവന്ന വീഡിയോയുടെ യൂട്യൂബ് ദൃശ്യങ്ങളും ഇപ്പോള്‍ ലഭ്യമല്ല. ഹിന്ദി സീരിയിലും ഹിന്ദി സിനിമാ ഗാനങ്ങളുമെല്ലാം ചര്‍ച്ച ചെയ്യുന്നതായിരുന്നു ശ്യാമിന്റെ മോദിയുടെ പ്രസംഗം. സീരിയിലലിലെ നായിക നായകന് കൊടുത്ത ലഡ്ഡു എന്തുകൊണ്ട് അവന്‍ കഴിച്ചില്ലെന്ന് ചോദിക്കുന്ന മോദി, രാജ്യത്തോട് ഭാര്യയുടെ ലഡു കഴിക്കണോ വേണ്ടയോ എന്ന് ചോദിക്കുന്നതായിരുന്നു ശ്യാം അവതരിപ്പിച്ചത്.

Advertisement