മക്കള്‍ നീതി മയ്യത്തിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി;കമല്‍ഹാസന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമായില്ല
D' Election 2019
മക്കള്‍ നീതി മയ്യത്തിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി;കമല്‍ഹാസന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമായില്ല
ന്യൂസ് ഡെസ്‌ക്
Wednesday, 20th March 2019, 10:54 pm

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥികളെ നടന്‍ കമല്‍ഹാസന്‍ പ്രഖ്യാപിച്ച് . 21 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ കമല്‍ഹാസന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെയും പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.

മാര്‍ച്ച് 24 ാം തിയ്യതി അന്തിമ പട്ടിക പുറത്തിക്കുമ്പോള്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് വ്യക്തമാവുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

“എന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച എല്ലാ അഭ്യൂഹങ്ങളും മാര്‍ച്ച് 24ാം തിയ്യതി അവസാനിക്കും. ഞാന്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അത് എന്റെ പാര്‍ട്ടി തീരുമാനിക്കണം.” കമല്‍ഹാസന്‍ പറഞ്ഞു.

ALSO READ: സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ടതില്‍ പ്രതിഷേധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാകിസ്ഥാന്‍ വിളിച്ചുവരുത്തി

പാര്‍ട്ടി മാര്‍ച്ച് 24 ന് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എ.ഐ.എ.ഡി.എം.കെയുടേയും ഡി.എം.കെ.യുടേയും തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകള്‍ പഴയത് തന്നെയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

എന്നാല്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് കഴിഞ്ഞ് ദിവസം കോര്‍ കമ്മിറ്റി അംഗം രാജിവെച്ചു. പാര്‍ട്ടിയുടെ സഹസ്ഥാപകന്‍ കൂടിയായ സി.കെ കുമാരവേല്‍ ആണ് കോര്‍ കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചത്. പാര്‍ട്ടിക്കുള്ളില്‍ നിരവധിയാളുകള്‍ കമല്‍ ഹാസനില്‍ തൃപ്തനല്ലെന്ന് കുമാരവേല്‍ പറഞ്ഞിരുന്നു.