എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്ത് എം.എല്‍.എമാര്‍ താമസിക്കുന്ന റിസോര്‍ട്ടിലും കര്‍ണ്ണാടക മന്ത്രിയുടെ വീട്ടിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്
എഡിറ്റര്‍
Wednesday 2nd August 2017 11:08am

ബാംഗ്ലൂര്‍: ഗുജറാത്ത് എം.എല്‍.എ മാരെ താമസിപ്പിച്ചിരിക്കുന്ന ഈഗിള്‍ടണ്‍ റിസോര്‍ട്ടിലും, കോണ്‍ഗ്രസ് നേതാവും കര്‍ണ്ണാടക മന്ത്രിയുമായ ഡി.കെ ശിവകുമാറിന്റെ വീട്ടിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഈഗിള്‍ടണ്‍ റിസോര്‍ട്ടും ശിവകുമാറിന്റേതാണ്.

കര്‍ണ്ണാടക കോണ്‍ഗ്രസ് യുണിറ്റ് ഗുജറാത്ത് എം.എല്‍.എമാര്‍ക്ക് പണം നല്‍കിയിട്ടുണ്ടൊ എന്ന സംശയത്തിലാണ് ആദായനികുതി വകുപ്പ് റെയിഡ് നടത്തിയത്. ശിവകുമാറിന്റെ ബന്ധുക്കളായ ഡി.കെ സുരേഷ്. എം.എല്‍.സി രവി എന്നിവരുടെ വീട്ടിലും റെയ്ഡുണ്ടായിരുന്നു.


Also Read:  ഗുരുവായൂര്‍ കേസില്‍ വരന് നീതി ലഭിച്ചില്ലെങ്കില്‍ അതിന് ഉത്തരവാദി പെണ്ണല്ല


ബി.ജെ.പിയിലേക്കുള്ള കൊഴിഞ്ഞ്പോകല്‍ ഭീക്ഷണിയെ തുടര്‍ന്നാണ് 44ഓളം എം.എല്‍.എമാരെ കോണ്‍ഗ്രസ് കര്‍ണ്ണാടകയിലേക്ക് മാറ്റിയത്.

Advertisement