എഡിറ്റര്‍
എഡിറ്റര്‍
എഴുപതിന്റെ ‘യൗവ്വനത്തില്‍’ ബിഗ് ബി
എഡിറ്റര്‍
Thursday 11th October 2012 9:03pm

ചില ആള്‍ക്കാര്‍ പറയും നിങ്ങള്‍ നിങ്ങളുടെ മക്കളെ എന്ത് നന്നായിട്ടാണ് വളര്‍ത്തിയത്, അവര്‍ എത്ര നന്നായാണ് പെരുമാറുന്നതെന്ന് എന്നൊക്ക. എന്നെ സംബന്ധിച്ച് അതാണ് സക്‌സസ് ഫുള്‍ സിനിമ. ബോളിവുഡിന്റെ സ്വന്തം ബിഗ് ബിയുമായി അഫ്‌സാന അഹമദ് നടത്തിയ സംഭാഷണത്തില്‍ നിന്നും


ഫേസ് ടു ഫേസ്/ അമിതാഭ് ബച്ചന്‍

മൊഴിമാറ്റം/ ആര്യ രാജന്‍
നീണ്ട എഴുപത് വര്‍ഷങ്ങള്‍,, അതില്‍ തന്നെ സിനിമാലോകത്ത് 43 വര്‍ഷങ്ങള്‍… ജീവിതത്തിന് അനുഭവങ്ങളും അര്‍ത്ഥങ്ങളും സമ്മാനിച്ച ബോളിവുഡില്‍ ഇന്നും ഒരു സൂപ്പര്‍സ്റ്റാറായി വാഴുകയാണ് ബോളിവുഡിന്റെ സ്വന്തം ബിഗ് ബി. താരജാഡയോ താരപരിവേഷമോ ഇല്ലാത്ത പച്ചയായ ജീവിതം..പരിചയപ്പെടുന്ന ആരും മറക്കാത്ത വ്യക്തിത്വം ഇതെല്ലാമാണ് അമിതാഭ് ബച്ചന്‍ എന്ന വ്യക്തി.

Ads By Google

എഴുപതാമത്തെ വയസിലും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണ് അമിതാഭിന്റെത്. കഴിഞ്ഞ നാല് ദശകങ്ങളായി ബോളിവുഡിലെ നിറസാന്നിധ്യമായ അമിതാഭ് ബച്ചന് പ്രായമേറും തോറും ആരാധകരുടെ എണ്ണവും കൂടുകയാണ്.

സപ്തതിയുടെ നിറവിലും അതിനെ ആഘോഷമാക്കി കാണാത്തെ ബിഗ് ബിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിക്കാനുള്ള തിരക്കിലാണ് ആരാധകര്‍

അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല, നിര്‍മ്മാതാവ്, ഗായകന്‍, ടെലിവിഷന്‍ അവതാരകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ ഇന്ത്യ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ് ബിഗ് ബി.. നീണ്ടനാളത്തെ കരിയര്‍ വിശേഷങ്ങളെ കുറിച്ചും കുടുംബത്തെ കുറിച്ചും ബച്ചന്‍ മനസ് തുറക്കുന്നു…

വീടിന്റെ ചുമരുകളില്‍ നിറച്ച് താങ്കളുടെ ഫോട്ടോകള്‍ നിറഞ്ഞ് നില്‍ക്കുകയാണോല്ലോ..? എന്താണ് അങ്ങനെ ?

അതൊന്നും ഞാന്‍ ചെയ്യുന്നതല്ല. ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും ഓരോ ആളുകള്‍ സമ്മാനിക്കുന്നതാണ്. ഞാന്‍ അതെല്ലാം വീട്ടില്‍ കൊണ്ടുവരും. ജയ എല്ലാമെടുത്ത് ചുമരുകളില്‍ പതിക്കും. അതാണ് സത്യം

ഏകാന്തത എന്തെന്ന് താങ്കള്‍ക്ക് അറിയുമോ? എവിടെ ചെന്നാലും ആളുകളും ആരാധകരും നിറഞ്ഞ ജീവിതമല്ലേ ?

അങ്ങനെയൊന്നും ഇല്ല. ആ രീതിയില്‍ ഞാന്‍ ചിന്തിച്ചിട്ടുമില്ല. എനിയ്ക്ക് ധാരാളം ഒഴിവ് സമയങ്ങള്‍ ലഭിക്കാറുണ്ട്. ആ സമയത്ത് ഞാന്‍ ഒറ്റയ്ക്കിരുന്ന് എഴുതുകയോ വായിക്കുകയോ ടിവി കാണുകയോ ചെയ്യും.

ഒരിക്കലും ഒറ്റയ്ക്ക് ഇരിക്കാന്‍ ആഗ്രഹമുള്ള ആളല്ല ഞാന്‍. എല്ലായ്‌പ്പോഴും എന്റെ കുടുംബം കൂടെ വേണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്. ഞാന്‍ എന്തെങ്കിലും ജോലി ചെയ്യുകയാണെങ്കില്‍ പോലും എന്റെ അടുത്ത് ഒരാള്‍ വന്നിരിക്കുന്നത് എനിയ്ക്ക് ഏറെ ഇഷ്ടമാണ്.

എന്റെ കുടുംബമാണ് എന്റെ പിന്തുണയും ആത്മവിശ്വാസവും എല്ലാം.

എല്ലായ്‌പ്പോഴും ഇങ്ങനെ തന്നെയായിരുന്നോ അതോ അല്പം പ്രായമായപ്പോള്‍ ഇങ്ങനെ തോന്നുന്നതാണോ?

എന്നും ഞാന്‍ ഇങ്ങനെ തന്നെയാണ്. എന്റെ കുടുംബവുമായാണ് ഞാന്‍ എല്ലാം ഷെയര്‍ ചെയ്യുക. അവരേക്കാളേറെ വിശ്വാസം എനിയ്ക്ക് മറ്റാരെയുമില്ല. എന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നപ്പോള്‍ അവരുടെയൊപ്പം പരമാവധി സമയം ചിലവഴിക്കാന്‍ ശ്രമിച്ചിരുന്നു. അവരും അതേപോലെ എന്റെ സാമിപ്യം ആഗ്രഹിച്ചു.

ഇന്ന് അവരൊന്നും ജീവിച്ചിരിപ്പില്ല. ഒരു കുടുംബത്തില്‍ മുതിര്‍ന്ന ഒരാളുടെ ഉത്തരവാദിത്തം എത്ര വലുതാണെന്ന് എനിയ്ക്ക് അറിയാം.. അവരുമായി സംസാരിക്കുമ്പോഴും കാര്യങ്ങള്‍ പങ്കുവെയ്ക്കുമ്പോഴുമാണ് നമ്മുടെ ജീവിതത്തിന് ഒരു അര്‍ത്ഥം ഉണ്ടാകുന്നത്.

അമിതാഭ് ബച്ചന്റെ മകന്‍ എന്ന പേര് അഭിഷേകിന് ഒരു വെല്ലുവിളിയായിരുന്നെന്ന് തോന്നിയിട്ടുണ്ടോ?

അങ്ങനെയില്ല. കഠിനാധ്വാനമാണ് എല്ലാത്തിനും അടിസ്ഥാനം. അഭിഷേക് അവന്റെ അധ്വാനം കൊണ്ടാണ് സിനിമയില്‍ എത്തിയത്. അക്കാര്യത്തില്‍ എനിയ്ക്ക് ഏറെ സന്തോഷമുണ്ട്.

അവന്‍ ഇന്ന് എവിടെ എത്തിയിട്ടുണ്ടെങ്കിലും അതിന്റെയെല്ലാം ക്രെഡിറ്റ് അവന് മാത്രം അവകാശപ്പെടാനുള്ളതാണ്. മറ്റാരുടെയും സഹായത്തിനായി അവന്‍ കാത്ത് നിന്നിട്ടില്ല. ഇനിയും ഏറെ വര്‍ഷങ്ങള്‍ അഭിഷേകിന്‌ മുന്നിലുണ്ട്. ഇനി എന്തൊക്കെ സംഭവിക്കുമെന്ന് അറിയില്ല.

താങ്കള്‍ അഭിഷേകിന്റെ പ്രായത്തില്‍ നേടിയെടുത്ത പേരും പ്രശസ്തിയും അഭിഷേകിന് ഇന്ന് ഇല്ലല്ലോ?

അവന്‍ നന്നായി പെര്‍ഫോം ചെയ്യുന്നത് കാണുമ്പോള്‍ എനിയ്ക്ക് സന്തോഷമാണ്. അവന്‍ ശരിയായ ദിശയില്‍ തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. വിജയവും പരാജയവും എല്ലാവരുടേയും ജീവിതത്തില്‍ ഉണ്ടാകും. പരാജയത്തെ മാത്രം എടുത്ത് ഒരാളെയും വിലയിരുത്തരുത്.

നമ്മള്‍ എല്ലാം സാധാരണ മനുഷ്യരാണ്. ജയത്തെയും പരാജയത്തേയും നേരിടാനുള്ള മനസ് നമുക്ക് ഉണ്ടാകണം. നമ്മള്‍ നമ്മുടെ ജീവിതത്തെ എങ്ങനെ നയിക്കും എന്നാശ്രയിച്ചാണ് നമ്മുടെ ജീവിതത്തില്‍ ഓരോന്ന് സംഭവിക്കുക.

നമ്മള്‍ നല്ല വ്യക്തിയായാലും മോശം വ്യക്തിയായാലും അങ്ങനെ തന്നെയാണ്. ചില ആള്‍ക്കാര്‍ പറയും നിങ്ങള്‍ നിങ്ങളുടെ മക്കളെ എന്ത് നന്നായിട്ടാണ് വളര്‍ത്തിയത്, അവര്‍ എത്ര നന്നായാണ് പെരുമാറുന്നതെന്ന് എന്നൊക്ക….എന്നെ സംബന്ധിച്ച് അതാണ് സക്‌സസ് ഫുള്‍ സിനിമ.
അടുത്ത പേജില്‍ തുടരുന്നു

Advertisement