'എനിക്ക് പ്രിയങ്ക ഗാന്ധിയോട് അസൂയ'; സോണിയ ഗാന്ധി
national news
'എനിക്ക് പ്രിയങ്ക ഗാന്ധിയോട് അസൂയ'; സോണിയ ഗാന്ധി
ന്യൂസ് ഡെസ്‌ക്
Saturday, 9th November 2019, 4:47 pm

കഴിഞ്ഞയാഴ്ചയാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് വാട്‌സ്ആപില്‍ നിന്ന് നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു എന്ന സന്ദേശം ലഭിച്ചെന്ന് കോണ്‍ഗ്രസ് പറഞ്ഞത്. എന്നാല്‍ അതിന് മുമ്പ് തന്നെ കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ഇക്കാര്യം ചര്‍ച്ചയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രിയങ്ക ഗാന്ധിയുടെ ഫോണ്‍ വാട്‌സ്ആപ് വഴി ഹാക്ക് ചെയ്യപ്പെട്ടിരുന്നു എന്ന് കോണ്‍ഗ്രസ് അറിയിക്കുന്നതിന് തലേ ദിവസം നടന്ന കോര്‍ കമ്മറ്റി യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്. പ്രിയങ്കയുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു എന്ന കാര്യം മുന്‍ ഗുണ എം.പി ജ്യോതിരാദിത്യ സിന്ധ്യയാണ് യോഗത്തില്‍ അവതരിപ്പിച്ചത്. യോഗത്തിന്റെ അദ്ധ്യക്ഷ സോണിയ ഗാന്ധിയായിരുന്നു.

ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം അവതരിപ്പിച്ചപ്പോള്‍ സോണിയയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘എനിക്ക് പ്രിയങ്കയോട് അസൂയയാണ്. ഹാക്ക് ചെയ്യപ്പെടാന്‍ മാത്രം പ്രധാനിയായല്ലോ അവള്‍. പക്ഷെ ഞാന്‍ അല്ലല്ലോ’ എന്നായിരുന്നു. യോഗത്തില്‍ പങ്കെടുത്തിരുന്ന ഒരു നേതാവ് ദ പ്രിന്റിനോടാണ് ഇക്കാര്യം പറഞ്ഞത്.

ഇതേ യോഗത്തില്‍ പ്രിയങ്ക ഗാന്ധി തനിക്ക് വാട്‌സ്ആപില്‍ നിന്ന് സന്ദേശം ലഭിച്ചതായി പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ