എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്ലിനേയും അന്താരാഷ്ട്ര മത്സരങ്ങളേയും ഒരുപോലെ കാണുന്നു: കോഹ്‌ലി
എഡിറ്റര്‍
Wednesday 31st October 2012 10:39am

ന്യൂദല്‍ഹി: അന്താരാഷ്ട്ര മത്സരങ്ങളേയും ഐ.പി.എല്ലിനേയും ഒരേ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്‌ലി. ഐ.പി.എല്‍ മത്സരത്തിന് താരം പ്രാധാന്യം നല്‍കുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കോഹ്‌ലി.

Ads By Google

‘ഐ.പി.എല്‍ വെറും തമാശയ്ക്ക് കളിക്കുന്ന മത്സരമല്ല. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതും ഐ.പി.എല്ലില്‍ കളിക്കുന്നതിനും ഞാന്‍ ഒരേ പ്രാധാന്യമാണ് നല്‍കുന്നത്.

അന്താരാഷ്ട്ര മത്സരവും ഐ.പി.എല്ലും ഒരു പോലെ കൊണ്ടുപോകുകയെന്നത് കുറച്ച് വിഷമമാണ്. എന്നാല്‍ എനിയ്ക്ക് അത് നന്നായി കൊണ്ടുപോകാന്‍ കഴിയുന്നെന്നാണ് കരുതുന്നത്’ കോഹ്‌ലി പറഞ്ഞു.

ഗ്രൗണ്ടില്‍ പ്രകോപിതനാകുന്നത് കാണാറില്ലല്ലോ എന്ന ചോദ്യത്തിന് പ്രകോപിക്കുന്ന രീതിയിലുള്ള പലതും മത്സരത്തിനിടെ ഉണ്ടാകാറുണ്ടെന്നും എന്നാല്‍ നമ്മള്‍ അതേ രീതിയില്‍ മറുപടി നല്‍കുകയാണെങ്കില്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കാന്‍ ഇവിടെ നിരവധി പേരുണ്ടെന്നും കോഹ്‌ലി പറഞ്ഞു. സമചിത്തതയോടെ കളിക്കാനാണ് ഇഷ്ടം. അനാവശ്യ വിവാദങ്ങള്‍ പരമാവധി ഒഴിവാക്കാനാണ് താത്പര്യം.

ഇന്ത്യന്‍ കോച്ച് ഡന്‍കാന്‍ ഫ്‌ളെച്ചറിന്റെ കോച്ചിങ് മികച്ചതാണെന്നും ഓരോ താരത്തെയും എങ്ങനെ ഡീല്‍ ചെയ്യാമെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാമെന്നും കോഹ്‌ലി പറഞ്ഞു.

Advertisement