എഡിറ്റര്‍
എഡിറ്റര്‍
ആരാധ്യയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കില്ല: ഐശ്വര്യ
എഡിറ്റര്‍
Friday 12th October 2012 1:19pm

ബോളിവുഡിലെ താരദമ്പതികളായ ഐശ്വര്യയുടേയും അഭിഷേകിന്റെയും മകള്‍ ആരാധ്യയുടെ ഒരു ഫോട്ടോ കിട്ടാനായി വട്ടമിട്ട് പറക്കുകകയാണ്‌ മാധ്യമങ്ങള്‍. എന്നാല്‍ ആരാധ്യയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിക്കാന്‍ തയ്യാറായിരുന്നില്ല ഐശ്വര്യയും അഭിഷേകും.

ആരാധ്യയെക്കുറിച്ച് പറഞ്ഞ് മാധ്യമങ്ങള്‍ തര്‍ക്കം ഉണ്ടാക്കരുതെന്നാണ് ഐശ്വര്യ പറയുന്നത്. ആരാധ്യയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ട് വന്ന് പ്രദര്‍ശിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഐശ്വര്യ പറഞ്ഞു.

Ads By Google

ഇന്നലെ നടന്ന അമിതാഭ് ബച്ചന്റെ സപ്തതി ആഘോഷങ്ങളിലും ആരാധ്യ ഉണ്ടായിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ അടുത്തേക്ക് പോലും ആരാധ്യയെ കൊണ്ടുവന്നിരുന്നില്ല.

‘ആരാധ്യ വളരെ ചെറിയ കുട്ടിയാണ്. എനിയ്ക്ക് അവളുടെ കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. അതിനൊപ്പം തന്നെ മറ്റ് കാര്യങ്ങളും. എന്നാലും അതില്‍ പരാതിയില്ല.

അവളോടൊപ്പം ചിലവഴിക്കുന്ന സമയങ്ങളാണ് ഏറ്റവും വിലപ്പെട്ടത്. എനിയ്ക്ക് തോന്നുന്നത് ആരാധ്യയുടെ ഒരു ഫോട്ടോ എങ്ങനെയെങ്കിലും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാനാണ് പലരുടേയും ശ്രമം എന്നാണ്.

എന്നാല്‍ ഒരു അമ്മയെന്ന നിലക്ക് അവളെ അതില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടത് എന്റെ ആവശ്യമാണ്. അവള്‍ വളരെ ചെറുതാണ്. അവളുടെ പേരില്‍ ഇപ്പോഴെ തര്‍ക്കങ്ങളും വാദങ്ങളും ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’- ഐശ്വര്യ പറഞ്ഞു.

Advertisement