എഡിറ്റര്‍
എഡിറ്റര്‍
ടെസ്റ്റ് റാങ്കിങ്: പൂജാരയ്ക്കും അശ്വിനും മുന്നേറ്റം
എഡിറ്റര്‍
Wednesday 6th March 2013 10:01am

മുംബൈ: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയ്ക്കും ആര്‍.അശ്വിനും മുന്നേറ്റം. ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലെ മികച്ച പ്രകടനമാണ് ഇരുവരേയും ടെസ്റ്റ് റാങ്കിങ്ങില്‍ മുന്നിലെത്തിച്ചത്.

Ads By Google

ഹൈദരാബാദ് ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടിയ പൂജാര 12 സ്ഥനങ്ങള്‍ കയറി 11-ാം റാങ്കിലെത്തി. രണ്ട് ടെസ്റ്റുകളില്‍ നിന്നായി 20 വിക്കറ്റുകള്‍ നേടിയ അശ്വിന്‍ റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തെത്തി. ഇരുവരുടെയും ഏറ്റവും ഉയര്‍ന്ന റാങ്കാണിത്.

ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 19-ാം സ്ഥാനത്തുണ്ട്. ആദ്യ രണ്ട് ടെസ്റ്റിലും അവസരം ലഭിക്കാതിരുന്ന പ്രഗ്യാന്‍ ഓജ റാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനത്താണ്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഇന്നിങ്‌സ് ജയം നേടിയിരുന്നു. ഒരു ഇന്നിങ്‌സിനും 135 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം.

ഒന്നാമിന്നിങ്‌സില്‍ 266 റണ്‍സ് ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയ രണ്ടാമിന്നിങ്‌സില്‍ 131 റണ്‍സിന് പുറത്താകുകയായിരുന്നു.

Advertisement