എഡിറ്റര്‍
എഡിറ്റര്‍
ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കീരിടം സ്മിത്ത് ഏറ്റുവാങ്ങി
എഡിറ്റര്‍
Friday 29th March 2013 9:31am

ദുബായ്: ഈ വര്‍ഷത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രേയം സ്മിത്ത് ഏറ്റുവാങ്ങി.  4,50,000 ഡോളറാണ് സമ്മാനത്തുകയായി ലഭിച്ചത്.

Ads By Google

വാണ്ടറേഴ്‌സില്‍ നടന്ന ചടങ്ങില്‍ ഐ.സി.സിയുടെ റഫറീസ് മാനേജറായ വിന്‍സെ വാന്‍ ഡെര്‍ ബിജ്‌ലില്‍നിന്നാണ് സ്മിത്ത് കിരീടം കൈപ്പറ്റിയത്.

ഈ നിമിഷം വളരെ അഭിമാനം തോന്നുന്നുവെന്ന് സ്മിത്ത് പറഞ്ഞു. 2003ല്‍ ടെസ്റ്റ് റാങ്കിംഗ് ഏര്‍പ്പെടുത്തിയശേഷം ആദ്യമായാണ് ഒരു സീസണ്‍ ഒന്നാം സ്ഥാനത്ത് പൂര്‍ത്തിയാക്കുന്നത്.

ചാമ്പ്യന്‍ഷിപ്പ് കിരീടം ഏറെ വിലപ്പെട്ടതാണെന്നും ഇത് നിലനിര്‍ത്താനാവും ഇനിയുള്ള ടീമിന്റെ ശ്രമമെന്നും സ്മിത്ത് പറഞ്ഞു. വിജയം ടീമംഗങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement