എഡിറ്റര്‍
എഡിറ്റര്‍
വിവാഹം ഒന്നിനും തടസ്സമല്ല: വിദ്യാബാലന്‍
എഡിറ്റര്‍
Sunday 9th June 2013 11:46am

vidya-balan-saree

ഞാന്‍ വിവാഹജീവിതം ആസ്വദിക്കുകയാണ്. ഒരു പക്ഷേ സിനിമാ ജീവിതത്തേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് ഈ ജീവിതത്തെയായിരിക്കും. പറയുന്നത് മറ്റാരുമല്ല ബോളിവുഡിലെ വിലമതിക്കുന്ന താരം വിദ്യാബാലന്‍ തന്നെയാണ്.

വിവാഹം കഴിച്ചെന്ന് വെച്ച് കരിയറിനെ അത് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും വിവാഹം ഒന്നിനും ഒരു തടസ്സമാണെന്ന് കരുതുന്നില്ലെന്നും വിദ്യ പറയുന്നു.

Ads By Google

എല്ലാ വിധ പിന്തുണയും ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ നല്‍കുന്നുണ്ട്. വിവാഹ ശേഷം വ്യത്യസ്തമാര്‍ന്ന വേഷങ്ങള്‍ തന്നെ തേടിയെത്തുന്നുണ്ടെന്നും കരിയര്‍ വിവാഹ ശേഷം കൂടുതല്‍ മനോഹരമാക്കാന്‍ സാധിച്ചെന്ന് തോന്നുന്നുണ്ടെന്നും വിദ്യ പറയുന്നു.

വിവാഹ ജീവിതത്തില്‍ പരസ്പരം മനസിലാക്കുന്ന പങ്കാളിയെ ലഭിക്കുകയെന്നത് തന്നെയാണ് വലിയ കാര്യം. നമ്മുടെ പ്രൊഫഷനെക്കുറിച്ചും അതിലുപരി ആഗ്രഹങ്ങളെ കുറിച്ചും മനസിലാക്കാന്‍ കഴിയുന്ന ഒരാളെ തന്നെ ലഭിക്കുന്നതാണ് നല്ലത്. പരസ്പരം ബഹുമാനിക്കാനും പരിഗണിക്കാനും ഇരുവര്‍ക്കും കഴിയണം.

83 വയസ്സുവരെ അഭിനയിക്കണമെന്നാണ് എന്റെ ആഗ്രഹം. അത്രയും കാലം വരെ അഭിനയിക്കാന്‍ സാധിച്ചാല്‍ ദൈവത്തോട് നന്ദി പറയും. ഞാന്‍ ഒരു അഭിനേത്രിയായെന്ന് എനിയ്ക്ക് തന്നെ തോന്നുന്ന കാലം വരെ അഭിനയിക്കണമെന്നാണ് ആഗ്രഹം. ഒരു ബ്രേക്ക് എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നേയില്ല.

ഡേട്ടി പിക്ചറില്‍ മാത്രമല്ല ഗഞ്ചാക്കറിലും വളരെ ബോള്‍ഡ് ആയ റോള്‍ തന്നെയാണ് ചെയ്തത്. ഡേട്ടി പിക്ചര്‍ പോലുള്ള ചിത്രങ്ങള്‍ ഇനിയും തേടിയെത്തിയാല്‍ സന്തോഷപൂര്‍വം അത് സ്വീകരിക്കും.

കരിയറിയറില്‍ ഒരിക്കലും വിജയം മാത്രം പ്രതീക്ഷിച്ചിട്ടില്ല. ഓരോ സമയത്തിനനുസരിച്ച് വിജയവും പരാജയവും മാറി മാറി വരും- വിദ്യ പറയുന്നു.

Advertisement