എഡിറ്റര്‍
എഡിറ്റര്‍
എന്റെ തൊലി ഉരിഞ്ഞ് രക്തം വരുന്നുണ്ടോ എന്ന് നോക്കാം; ഞാന്‍ റോബോര്‍ട്ടല്ല വിശ്രമം ആവശ്യമാണെന്നും കോഹ്‌ലി
എഡിറ്റര്‍
Wednesday 15th November 2017 5:26pm

ന്യൂദല്‍ഹി: അന്താരാഷ്ട്ര കരിയറിനിടയില്‍ വിശ്രമം വേണ്ടി വരുമ്പോള്‍ ചോദിച്ച് വാങ്ങുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. താരം ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണവുമായി നായകന്റെ രംഗപ്രവേശം.


Also Read: ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ക്ക് എന്‍.സി.പിയുടെ അടുത്ത മന്ത്രിസ്ഥാനമെന്ന് ടി.പി പീതാംബരന്‍


നേരത്തെ കോഹ്‌ലി ശ്രീലങ്കക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് പരമ്പരകളില്‍ മാത്രമേ കളിക്കുകയുള്ളുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്നാണ് താരം നിലപാട് വ്യക്തമാക്കിയത്.

‘തീര്‍ച്ചയായും എനിക്ക് വിശ്രമം വേണം. വിശ്രമം വേണ്ടപ്പോള്‍ ഞാന്‍ ചോദിച്ച് വാങ്ങും. ഞാന്‍ റോബോട്ട് ഒന്നുമല്ല, നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ തൊലി ഉരിഞ്ഞ് രക്തം വരുന്നുണ്ടോ എന്ന് നോക്കാം’, കോഹ്‌ലി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ രണ്ട് ടെസ്റ്റ്കളില്‍ മാത്രമാകില്ല കോഹ്‌ലിയുടെ സേവനം ടീമിന് ലഭിക്കുകയെന്ന് മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദ് വ്യക്തമാക്കി.


Dont Miss: രാമക്ഷേത്രം ഇന്ത്യയ്ക്ക് അനിവാര്യം; ശ്രീരാമനില്ലാതെ ഇന്ത്യ പൂര്‍ത്തിയാവില്ലെന്ന് യോഗി ആദിത്യനാഥ്


എന്നാല്‍ ആദ്യ മൂന്ന് ടെസ്റ്റിലും കളിക്കാമെന്ന് കോഹ്‌ലി അറിയിച്ചതായാണ് പ്രസാദ് പറഞ്ഞിരിക്കുന്നത്. അതിന് ശേഷം മാത്രമായിരിക്കും അദ്ദേഹത്തിന് വിശ്രമം അനുവദിക്കുന്ന കാര്യം തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം യുവതാരം ഹര്‍ദിക് പാണ്ഡ്യക്ക് ടീം വിശ്രമം അനുവദിച്ചിട്ടുണ്ട്. വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍, മുരളി വിജയ്, ശിഖര്‍ ധവാന്‍, അജയ്ക്യ രഹാന, ചേതേശ്വര്‍ പൂജാര, രോഹിത്ത് ശര്‍മ്മ, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ്മ, ഉമേശ് യാദവ് എന്നീ താരങ്ങളാണ് ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്.

Advertisement